Skip to main content

വ്രതം പുരാതന അറബികളില്‍

മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തിനു മുമ്പുതന്നെ അറബികള്‍ക്ക് വ്രതം പരിചയമുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ആശൂറാഅ് ദിവസം അജ്ഞാന(ജാഹിലിയ്യാ) കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ്വ)യും ഈ നോമ്പ്  ജാഹിലിയ്യാ കാലത്തു തന്നെ അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ്വ) അനുഷ്ഠിക്കുകയും അനുഷ്ഠിക്കുവാന്‍ കല്പ്പിക്കുകയും ചെയ്തു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന് അനുഷ്ഠിക്കാനും ഉദ്ദേശിക്കുന്നവന് ഉപേക്ഷിക്കാനും നബി(സ്വ) അനുമതി നല്കി (ബുഖാരി 1898).

ദാവൂദ്(അ)യുടെ ഒന്നിടവിട്ട ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് നബി(സ്വ) പറയുന്നുണ്ട്. (ബുഖാരി 1878).

Feedback