Skip to main content

ദുഃസ്വഭാവങ്ങള്‍ (25)

ഓരോ മനുഷ്യനും സമൂഹത്തില്‍ വിലയിരുത്തപ്പെടുന്നത് അയാളുടെ സ്വഭാവഗുണങ്ങള്‍ അനുസരിച്ചാണ്. അതിശക്തനാണ് മനുഷ്യന്‍. മനുഷ്യനെ നിയന്ത്രിക്കുന്നതാകട്ടെ അവന്റെ മനസ്സും. സദ്ഗുണസമ്പന്നമായ മനസ്സില്‍ നിന്ന് നല്ല വ്യക്തിത്വം ഉണ്ടായിത്തീരുന്നതുപോലെ ദുര്‍ഗുണ മനസ്സില്‍ നിന്ന് ദുഷ്ടതയാണ് പുറത്തു വരിക. മനുഷ്യമനസ്സില്‍ ഈ രണ്ടു ഗുണങ്ങളും പ്രകൃത്യാ അന്തര്‍ലീനമാണ്. പ്രകൃത്യാ ഉള്ള ദുര്‍ഗുണങ്ങളും സാഹചര്യങ്ങളില്‍ നിന്നു പകരുന്ന ദുശ്ശീലങ്ങളും മനുഷ്യനെ ദുഷ്ടതയിലേക്കു നയിക്കുന്നു. അവയില്‍ ദുശ്ശീലങ്ങള്‍ പൂര്‍ണമായി കയ്യൊഴിക്കുകയും ദുര്‍ഗുണങ്ങളെ കണ്ടറിഞ്ഞു നിയന്ത്രിക്കുകയും ചെയ്തവര്‍ ജീവിത വിജയം കൈവരിക്കുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ സദ്ഗുണസമ്പന്നതയാണ് വ്യക്തിയെ പൂര്‍ണതയിലേക്കു നയിക്കുന്നത്. അത് മതത്തിന്റെ താത്പര്യത്തില്‍ പെട്ടതാണു താനും. വിശ്വാസ-അനുഷ്ഠാന-ആചാരങ്ങള്‍ കൊണ്ട് സ്വഭാവ സംസ്‌കാരങ്ങള്‍ കൂടി നന്നാക്കിയെടുക്കുക എന്നതാണ് മതകീയ ജീവിതത്തിന്റെ വഴി. അതാണ് സ്വര്‍ഗപാത.

Feedback