Skip to main content

ആഹാരമര്യാദകള്‍

ആഹാരം പ്രാഥമികാവശ്യമാണ്. മനുഷ്യന്ന് അത് സംസ്‌കാരമാണ്. അതിനാല്‍ അന്തസ്സും മാന്യതയുമുള്ള ഭക്ഷണശീലങ്ങള്‍ നബി(സ്വ) നിര്‍ദേശിക്കുന്നു. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി മര്യാദകള്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നുമായി അവയെ ഇങ്ങനെ സംഗ്രഹിക്കാം:

•    ഭക്ഷണം അനുവദനീയവും വിശിഷ്ഠവുമായിരിക്കണം.
•    ഭക്ഷണം മാന്യവും ഹിതകരവുമാവണം.
•    വിശക്കുമ്പോള്‍ മാത്രം കഴിക്കുക.
•    അമിതമായി ആഹരിക്കരുത്.
•    വിനയത്തോടും ആദരവോടും ഭക്ഷണത്തെ സമീപിക്കണം.
•    താഴ്മയോടെ ഇരിക്കണം.
•    ഭക്ഷണത്തിനു മുമ്പ് കൈയും വായയും വൃത്തിയാക്കണം.
•    തുടക്കത്തില്‍ ബിസ്മില്ലാഹ്-അല്ലാഹുവിന്റെ നാമത്തില്‍- എന്ന് ഉച്ചരിക്കണം.
•    മറന്നുപോയാല്‍ ഓര്‍മ വന്ന ഉടനെ ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു എന്നു പറയണം.
•    കുടിക്കുന്നതും ഭക്ഷിക്കുന്നതും വലതു കൈ കൊണ്ടായിരിക്കണം.
•    അല്പാല്പമായി സാവകാശം കഴിക്കണം.
•    ഭക്ഷണത്തിലേക്ക് ഊതരുത്, വെള്ളം ഒറ്റ വലിക്കു കുടിച്ചു തീര്‍ക്കരുത്.
•    പാത്രത്തിന്റെ പൊട്ടിയ ഭാഗത്ത് വായ വെച്ച് കുടിക്കരുത്.
•    അടഞ്ഞ പാത്രത്തില്‍ കുഴലിട്ട് കുടിക്കരുത്.
•    പൊതുപാത്രത്തില്‍ ചുണ്ടു വെച്ച് കുടിക്കരുത്.
•    വെള്ളി-സ്വര്‍ണ പാത്രങ്ങളില്‍ ആഹരിക്കരുത്.
•    വാസനയുള്ള വെളുത്തുള്ളി പോലെയുള്ളവ കഴിച്ചാല്‍ വായ പ്രത്യേകമായി കഴുകണം.
•    ഭക്ഷണത്തെ ആക്ഷേപിക്കരുത്.
•    ഭക്ഷണം പാഴാക്കാതിരിക്കുക.
•    ധൂര്‍ത്തിനും പൊങ്ങച്ചത്തിനും ഉപയോഗിക്കാതിരിക്കുക.
•    ഒറ്റയ്ക്കും കൂട്ടമായും കഴിക്കാം.
•    ഒന്നിച്ച് ആഹാരം കഴിക്കുമ്പോള്‍ വലതു ഭാഗത്തു നിന്ന് വിതരണം ആരംഭിക്കണം.
•    എല്ലാവര്‍ക്കും എത്തിയ ശേഷമേ കഴിക്കാന്‍ ആരംഭിക്കാവൂ.
•    മുതിര്‍ന്ന/പ്രധാന വ്യക്തി കഴിച്ചു തുടങ്ങണം.
•    അതിഥിക്കായി സാധിക്കാത്തത് ഉണ്ടാക്കി വിഷമിപ്പിക്കരുത്.
•    അതിഥിക്ക് വിളമ്പിക്കൊടുക്കണം.
•    ഭര്‍തൃസാന്നിധ്യത്തില്‍ ഭാര്യ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാം.
•    ചിലരെ (വികലാംഗര്‍, രോഗികള്‍, ദരിദ്രര്‍,...) മോശമായി കരുതി കൂടെ ക്ഷണിക്കാതിരിക്കുകയോ വേറെ പന്തിയില്‍ വിളമ്പുകയോ ചെയ്യരുത്.
•    സംഘം ചേര്‍ന്ന് കഴിക്കുന്നതില്‍ അനുഗ്രഹം കൂടും.
•    സംഘത്തില്‍ ഒരാള്‍ വേഗം കഴിക്കരുത്.
•    എല്ലാവരും അവസാനിപ്പിക്കും മുമ്പ് അവസാനിപ്പിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യരുത്.
•    ആവശ്യം കഴിഞ്ഞാല്‍ പാത്രം അടച്ചു വെക്കുക.
•    ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യാന്‍ അളന്നെടുക്കുക.
•    പാകം ചെയ്തവരെ കൂടെ ഇരുത്തുകയോ അവര്‍ക്കു വേണ്ടി പ്രത്യേകം എടുത്തു വെക്കുകയോ ചെയ്യുക.
•    ഏതു ചെറിയ ഭക്ഷണത്തിനു ക്ഷണിച്ചാലും സ്വീകരിക്കുക.
•    നോമ്പുകാരനാണെങ്കില്‍ ക്ഷണിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക.
•    ഭക്ഷണം കഴിഞ്ഞാല്‍ വിരലുകള്‍ നക്കി വൃത്തിയാക്കുക.
•    പാത്രത്തില്‍ ഭക്ഷണം ബാക്കിയാക്കാതിരിക്കുക.
•    താഴെ വീണുപോയ ആഹാരസാധനം മാലിന്യമായിട്ടില്ലെങ്കില്‍ എടുത്തുപയോഗിക്കുക.
•    വര്‍ത്തമാനങ്ങള്‍ പറയാം. അമിതമാവരുത്.
•    സലാം മടക്കാം.
•    ഇരുന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക.
•    വയറിന്റെ മൂന്നിലൊന്ന് ഭാഗം ആഹരിക്കുക.
•    ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി മാറ്റി വെക്കുക.
•    നന്നായി ചവച്ചരയ്ക്കുക.
•    ഒരു പാത്രത്തില്‍ നിന്ന് ഒന്നിച്ചു കഴിക്കുമ്പോള്‍ നടുവില്‍ നിന്ന് തുടങ്ങരുത്.
•    ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കാര്‍ക്കിക്കുയോ അപശബ്ദമുണ്ടാക്കുകയോ ചെയ്യരുത്.
•    ഭക്ഷണത്തിലേക്ക് ശ്വാസം വിടരുത്.
•    സംസാരമോ പ്രവൃത്തിയോ കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കരുത്.
•    ആഹാരം കഴിച്ചു കഴിഞ്ഞാല്‍ അല്‍ഹംദുലില്ലാഹ്-അല്ലാഹുവിന് സ്തുതി എന്ന് പറയുക.
•    ആതിഥേയനു വേണ്ടി പ്രാര്‍ഥിക്കുക.

Feedback