Skip to main content

അഹ്മദ് ഒന്നാമന്‍

മുഹമ്മദ് മൂന്നാമന്റെ മകനായി 1590ല്‍ ജനനം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1603ല്‍ 14-ാം വയസ്സില്‍ കിരീടധാരണം (ക്രി.1603-1617). 14 വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ 1617ല്‍ 28-ാം വയസ്സില്‍ മരണം.
 
ഇറാനില്‍ വളര്‍ന്നുവന്ന ഷാഅബ്ബാസ് ആയിരുന്നു ഉസ്മാനികള്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തിയത്. അവര്‍ക്കുനേരെ യൂസുഫ് സിനാന്‍ പാഷയുടെ നേതൃത്വത്തില്‍ 1604ല്‍ സൈന്യത്തെ അയച്ചു. യുദ്ധം വിജയിച്ചെങ്കിലും ഷാ ഭരണം നിലനിന്നു.

ഇതിനിടെ സാമ്രാജ്യത്തിനു കീഴിലെ ഹംഗറിയെ അക്രമിക്കാന്‍ ആസ്ട്രിയ ഒരുങ്ങി. സ്‌പെയിനും ഇറ്റലിയും യുദ്ധഭീഷണി മുഴക്കി. ഖസാക്കിസ്താന്‍ റുമാനിയക്കു നേരെ തിരിഞ്ഞു. സാമ്രാജ്യം അസ്വസ്ഥതകളാല്‍ വീര്‍പ്പുമുട്ടി. ഇതിനിടെ, മുസ്‌ലിം പണ്ഡിതര്‍ വെറുക്കപ്പെട്ടതായി കണ്ടിരുന്ന പുകയില ഇറക്കുമതി ചെയ്യാന്‍ ഹോളണ്ടിന് അനുമതി നല്‍കിയതും വിനയായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, വെനീസ് എന്നിവയുമായും വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. അഹ്മദ് ഒന്നാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിത സുല്‍ത്താന്‍ അഹ്മദ് മസ്ജിദ് വിസ്മയ ശില്പമാണ്.

Feedback