Skip to main content

മുറാദ് രണ്ടാമന്‍

മുഹമ്മദ് ഒന്നാമന്റെ മരണശേഷം സുല്‍ത്താനായി വന്നത് പതിനെട്ടുകാരനായ മകന്‍ മുറാദ് രണ്ടാമനാണ്(ക്രി.1421-1451). പിതാവിന്റെ കൂടെ സൈനിക നീക്കങ്ങളില്‍ പങ്കെടുത്തിരുന്ന മുറാദ് അമാസ്യയില്‍ അല്പകാലം ഗവര്‍ണറായിരുന്നു.

പ്രായത്തില്‍ കവിഞ്ഞ പക്വത കാണിച്ചു. അധികാരമേറ്റ ഉടനെ അദ്ദേഹം നേരിട്ടത് പിതൃവ്യന്‍ മുസ്തഫയെയായിരുന്നു. ബൈസന്ത്യന്‍ ചക്രവര്‍ത്തിയാണ് മുസ്തഫക്ക് പിന്തുണ നല്‍കിയിരുന്നത്. ഉസ്മാനിയ സാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന യൂറോപ്യന്‍ പ്രവിശ്യകളായ നിക്കോപൊളിസ്, റുമാലിയ, ഗാലിപോളി എന്നിവിടങ്ങളില്‍ മുസ്തഫ ആധിപത്യം നേടി.

1422ല്‍ യൂറോപ്പിലേക്ക് പടനീക്കം നടത്തിയ മുറാദ് രണ്ടാമന്‍ മുസ്തഫയെയല്ല, മറിച്ച് അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ബൈസന്ത്യന്‍ ചക്രവര്‍ത്തിയെയാണ് നേരിട്ടത്. ഈ യുദ്ധത്തിലാണ് ആദ്യമായി പീരങ്കി ഉപയോഗിച്ചത്. ഇത് മുറാദായിരുന്നു. കീഴടങ്ങിയ ചക്രവര്‍ത്തി മുറാദിന് കപ്പം നല്‍കാനും കോണ്‍സ്റ്റാന്റിനോപ്പിളിനു പുറത്തുള്ള ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനും തയ്യാറായി. മുസ്തഫയെ പിടികൂടി മുറാദ് വധിക്കുകയും ചെയ്തു.

ഇക്കാലത്ത് യൂറോപ്പിലെ അധിനിവിഷ്ട പ്രദേശങ്ങളില്‍ ഇടക്കിടെ കലാപങ്ങളുണ്ടായി. മുറാദ് അവിടെത്തന്നെ കേന്ദ്രീകരിക്കുകയും 1430 വരെ അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. ഇതോടെ അല്‍ബേനിയ, ബോസ്‌നിയ, സെര്‍ബിയ, ഹംഗറി, വലേഷ്യ, മൊറിയ, ഉത്തര എപിറസ്, സലോനിക്ക എന്നീ രാജ്യങ്ങളിലെ ആധിപത്യം ഭദ്രമായി.

ഇതിനിടെ, അധികാരത്തോട് വിരക്തി തോന്നിയ മുറാദ് രണ്ടാമന്‍ മകന്‍ മുഹമ്മദ് രണ്ടാമനെ കിരീടമേല്‍പിച്ച് ഏകാന്തജീവിതത്തിലേക്ക് തിരിഞ്ഞു. 1444ലായിരുന്നു ഇത്. എന്നാല്‍ പതിനഞ്ചു വയസ്സുകാരനായ മകനെ സൈന്യം അംഗീകരിച്ചില്ല. അവര്‍ കലാപത്തിന് ശ്രമിച്ചു. ഇതിനെതുടര്‍ന്ന് 1446ല്‍ മുറാദ് രണ്ടാമന്‍ തിരിച്ചുവന്നു. രണ്ടാമതൊരിക്കല്‍ കൂടി അധികാരം ത്യജിക്കുകയും, മകന്‍ മുഹമ്മദിനെതിരെ ജാനിസ്സരികള്‍ കലാപം നടത്തിയപ്പോള്‍ വീണ്ടും രംഗത്തു വന്ന് കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ െൈകകൊള്ളുകയുമുണ്ടായി

1448 ഒക്‌ടോബറില്‍, ഹംഗറി ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ വന്‍ സൈന്യവുമായി മുറാദ് കൊസോവയിലേക്ക് പോയി. ഹംഗറിയുടെ സൈന്യാധിപന്‍ ഹുന്‍യാദിനെ നിര്‍ണായക യുദ്ധത്തില്‍ തറപറ്റിക്കുകയും ചെയ്തു.

വിജ്ഞാന കുതുകി കൂടിയായിരുന്ന മുറാദ് രണ്ടാമന്‍ ക്രി. 1451 എഡ്രിനയില്‍ വെച്ച് നിര്യാതനായി.

Feedback
  • Friday May 3, 2024
  • Shawwal 24 1445