Skip to main content

ഇബ്‌റാഹീം ഒന്നാമന്‍

അഹ്മദ് ഒന്നാമന്റെ മകനാണ് ഇബ്‌റാഹീം. ക്രി. 1615ലാണ് ജനനം. രണ്ട് വയസ്സായപ്പോള്‍ പിതാവ് മരിച്ചു. മുസ്തഫ ഒന്നാമന്‍ സഹോദര ഭാര്യയെയും മക്കളെയും സംരക്ഷിച്ചു. എന്നാല്‍ ഇബ്‌റാഹീമിന്റെ സഹോദരന്‍ മുറാദ് നാലാമന്‍ സുല്‍ത്താനായപ്പോള്‍ മറ്റു സഹോദരന്‍മാരായ ബായസീദ്, സുലൈമാന്‍, ഖാസിം എന്നിവരെ വധിച്ചു. മാതാവിന്റെ അപേക്ഷയെ തുടര്‍ന്ന് എട്ടുവയസ്സുകാരനായ ഇബ്‌റാഹീം രക്ഷപ്പെടുകയായിരുന്നു.

മുറാദ് മരിച്ചപ്പോള്‍ പ്രധാനമന്ത്രി മുസ്തഫ പാഷ ഇബ്‌റാഹീമിനെ സുല്‍ത്താനാക്കി (ക്രി.1640-1648). കര്‍ശന നിലപാടുകാരായിരുന്നു ഇബ്‌റാഹീം. ഓസ്ട്രിയുമായി നല്ല ബന്ധം പുലര്‍ത്തി. ക്രിറ്റി ദ്വീപ് പൂര്‍ണമായും പിടിക്കാന്‍ വെനീസുമായി യുദ്ധം ചെയ്തു.

സൈന്യത്തിന്റെ പല ചെതയ്തികളും ഇബ്‌റാഹിമിന് നീരസമുണ്ടായി. ഇത് അസഹ്യമായപ്പോള്‍ നേതൃനിരയിലെ ചില സൈനികരെ കൊല്ലാന്‍ തീരുമാനിച്ചു അദ്ദേഹം. പക്ഷേ അത് സൈനികര്‍ അറിഞ്ഞതോടെ ഇബ്‌റാഹീം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. 1648ല്‍ 34-ാം വയസ്സില്‍ സൈന്യത്താല്‍ വധിക്കപ്പെടുകയും ചെയ്തു.
 

Feedback
  • Wednesday Nov 19, 2025
  • Jumada al-Ula 28 1447