Skip to main content

മുറാദ് നാലാമന്‍

അഹ്മദ് ഒന്നാമന്റെ മകന്‍. 1612 ജൂലൈ 26ന് ജനനം. പിതൃവ്യന്‍ മുസ്തഫ ഒന്നാമന്റെ രണ്ടാം ഭരണ കാലത്തിനുശേഷമാണ് സുല്‍ത്താനായത് ഭരണകാലത്തിനു ശേഷമാണ് സുല്‍ത്താനായത് (ക്രി.1623-1640).  ഭരണമേറുമ്പോള്‍ പ്രായം പതിനൊന്ന് വയസ്സ്. എട്ടുവര്‍ഷം മാതാവ് മാഹ്പീക്കര്‍ എന്ന പേരിലറിയപ്പെട്ട മഹതിയാണ് ഭരണം നിയന്ത്രിച്ചത്. കമാങ്കിശ് അലി പാഷ പ്രധാനമന്ത്രിയുമായി.

തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന ഇന്‍കിശാരിയ്യ സേനയുടെ വിളയാട്ടം, ഇറാനിലെ ഷാ ഭരണകൂടത്തിന്റെ വെല്ലുവിളി എന്നിവയെയാണ് മുറാദിന് നേരിടാനുണ്ടായിരുന്നത്.

മുറാദ് കടുത്ത നടപടിയെടുത്തുതുടങ്ങി. കലാപത്തിന് നേതൃത്വം നല്‍കുന്ന സൈനികരെ വധിച്ചു. ഇതോടെ ഇന്‍കിശാരിയ്യകള്‍ ഭയവിഹ്വലരായി. ഷാക്കെതിരെ സൈന്യത്തെ വിട്ടു. അവര്‍ പ്രതിരോധിച്ചെങ്കിലും ബഗ്ദാദ് വീണതോടെ ഷാ അബ്ബാസ് സുല്‍ത്താനുമായി സന്ധിക്ക് തയ്യാറായി.

സുലൈമാന്‍ മഗ്നിഫിഷ്യന്റിന് ശേഷം ഉസ്മാനിയാ സാമ്രാജ്യത്തിന് ലഭിച്ച കരുത്തനായ സുല്‍ത്താനായിരുന്നു മുറാദ് നാലാമന്‍. 27-ാം വയസ്സില്‍ 1640ലാണ് മുറാദിന്റെ നിര്യാണം.
 

Feedback