Skip to main content

മലാമുഹമ്മദ് അല്‍ കശ്മീരി

കശ്മീര്‍ ഇന്ത്യക്ക് നല്‍കിയ സംഭാവനകളില്‍ പ്രധാനിയാണ് ശൈഖ് മലാ മുഹമ്മദ്. ഇദ്ദേഹത്തിന്റെ ജനന-മരണ വര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വ്യതിരിക്തമായ അധ്യാപന ശൈലി കൊണ്ടാണ് ഇദ്ദേഹം പണ്ഡിതന്മാര്‍ക്കിടയിലും കശ്മീരി ജനതക്കിടയിലും പ്രശസ്തിയാര്‍ജ്ജിച്ചത്. അധ്യാപനത്തിലെ ഈ കഴിവ് അദ്ദേഹം നേടിയെടുക്കുന്നത് ഗുരുനാഥന്‍ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്നാണ്. വൈജ്ഞാനിക സമ്പാദന യാത്രക്കിടയില്‍ ഹിജാസില്‍ വെച്ചാണ് ശൈഖ് മലാ മുഹമ്മദ്, ഇബ്നു ഹജറുല്‍ ഹൈതമി(റ) യുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. കാര്യങ്ങളെ ലളിതമായും ഗ്രാഹ്യമാവുന്ന രൂപത്തിലും അവതരിപ്പിക്കാനുള്ള ഗുരുനാഥന്റെ കഴിവ് ശിഷ്യനിലേക്കും കൈമാറപ്പെടൂകയാണുണ്ടായത്. തന്റെ കഴിവ് തിരിച്ചറിഞ്ഞ ശൈഖ് മലാ മുഹമ്മദ് അതിനെ പൂര്‍ണ അര്‍ഥത്തില്‍ ഉപയോഗിക്കാന്‍ തീരുമാനമെടൂത്തു. അങ്ങനെയാണ് പ്രബോധന പ്രവര്‍ത്തനങ്ങളിലും പ്രഭാഷണ രംഗത്തും മുഴുകുന്നതിനു പകരം ശൈഖ് അധ്യാപനത്തില്‍ വ്യാപൃതനാവുന്നത്.


 

Feedback