Skip to main content

സയ്യിദ് റഫീഉദ്ദീന്‍ ശീറാസി

അശ്ശൈഖ് അല്‍മുഹദ്ദിസ് സയ്യിദ് റഫീഉദ്ദീന്‍ ശീറാസി അക്ബറാബാദിലാണ് ജനിക്കുന്നത്. നിരന്തര യാത്രകളും കഠിനമായ പരിശ്രമവും അദ്ദേഹത്തെ അതുല്യമായ അറിവിനുടമയാക്കി. ജന്മനാടായ അക്ബറാബാദിന്റെ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ പിന്നാക്കാവസ്ഥ എപ്പോഴും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് നാട്ടില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയും അദ്ദേഹം തന്നെ അവിടെ പഠിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി. അവരിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 


ഹദീസ് വിജ്ഞാനീയങ്ങളുടെ വിപുലമായ പഠനത്തിന് ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം മുന്‍കൈ എടൂത്തു. മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റി വെച്ച അദ്ദേഹം ഹിജ്‌റ: 954 (ക്രി. 1533)ല്‍ ഇഹലോകവാസം വെടിഞ്ഞു. 
അശ്ശൈഖ് ജമാലുദ്ദീന്‍ അല്‍ മുഹദിസ്, അശ്ശൈഖ് അബുല്‍ ഫത്ഹ് അത്തഹാനയ്‌സരി  എന്നിവര്‍ ശൈഖിന്റെ ശിഷ്യന്മാരില്‍ ഏറ്റവും പ്രധാനികളാണ്.

Feedback