Skip to main content

ശാഹ് അബ്ദുല്‍ അസീസ് അദ്ദഹ്‌ലവി

ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ മകനായി ഹിജ്‌റ 1159ല്‍(ക്രി) 1738) ഡല്‍ഹിയിലായിരുന്നു ശാഹ് അബ്ദുല്‍ അസീസിന്റെ ജനനം. പിതാവിന്റെ പാതയില്‍ തന്നെ പഠനവും പ്രബോധനവുമായി അദ്ദേഹം വളര്‍ന്നു. കാലിക വിഷയങ്ങളില്‍ ഫത്‌വയും (മതവിധി) ആധുനിക വിഷയങ്ങളില്‍ മാര്‍ഗദര്‍ശനവും ജനങ്ങള്‍ക്ക് ഉപദേശങ്ങളും അദ്ദേഹം നല്‍കി വന്നു.  ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വൈജ്ഞാനികാധ്യാപന രംഗത്ത് മൂന്നു സഹോദരങ്ങളേക്കാളും മികച്ചു നില്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.  

ശഹീദ് ഇസ്മാഈല്‍, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുല്‍ ഹയ്യ് അല്‍ ബഠാനവി, മിര്‍സാ ഹസന്‍ അലി അല്ലഖ്‌നവി, അല്ലാമാ ഹസന്‍ അലി ഖനൂജി എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരാണ്.

ജീവിതം മുഴുവന്‍ ഇസ്്‌ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടി നീക്കിവെച്ച അദ്ദേഹം ഹിജ്‌റ: 1239ല്‍ (ക്രി: 1818) മരിക്കുന്നത് വരെ പ്രബോധനത്തിലും ഗ്രന്ഥ രചനയിലും മുഴുകി.


പ്രധാന ഗ്രന്ഥങ്ങള്‍

(പേര്‍ഷ്യന്‍)  تفسير فتح العزيز , تحفة الإثنا عشرية في الرد على الشيعة
(ഹദീസ് പണ്ഡിതരുടെ ചരിത്രം) بستان المحدثين , (ഹദീസ് നിദാന ശാസ്ത്രം)العجالة النافعة
 

Feedback