Skip to main content

വജീഹുദ്ദീന്‍ അല്‍ അലവി അല്‍ ഗുജറാത്തി

രചിച്ച ഗ്രന്ഥങ്ങളുടെ ആധിക്യവും വിഷയവൈപുല്യവുമാണ് ശൈഖ് വജീഹുദ്ദീന്‍ ഗുജറാത്തിയെ ശ്രദ്ധേയനാക്കുന്നത്.  നല്ല രചനാ വൈഭവം ഉണ്ടായിരുന്ന അദ്ദേഹം കര്‍മമേഖല വികസിപ്പിച്ചത് വ്യത്യസ്ത വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ടാണ്.  സമകാലികരായ എല്ലാ മത പണ്ഡിതരില്‍ നിന്നും കഴിയാവുന്നത്ര അിറവ് കരസ്ഥമാക്കിയതിനു  ശേഷമാണ് അദ്ദേഹം ഗ്രന്ഥ രചനയിലേക്ക് പ്രവേശിക്കുന്നത്. എല്ലാ മേഖലയിലും തികഞ്ഞ അവഗാഹം ഉണ്ടായിരുന്ന ആ പണ്ഡിതന്‍ ഹദീസ് നിദാന ശാസ്ത്രത്തിലും ഖുര്‍ആന്‍ വിശദീകരണത്തിലും നിരവധി മികച്ച ഗ്രന്ഥങ്ങള്‍ രചിച്ചു. شرح على نخبة الفكر,حواش على تفسير البيضاوي ,شرح الوقاية والهداية എന്നിവ അതില്‍പെടുന്നു.

ശൈഖ് വജീഹുദ്ദീന്‍ ഹിജ്‌റ: 998 (ക്രി. 1577)ല്‍ ദിവംഗതനായി.
 

Feedback