Skip to main content

സആദത്ത് അലി

സഹാറന്‍ഫൂരിലെ മദ്വാഹിറുല്‍ ഉലൂമിന്റെ സ്ഥാപകനും, 'ഫഖീഹു സഹാറന്‍ഫൂര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുകയും ചെയ്ത മഹാപണ്ഡിതനാണ് ശൈഖ് സആദത്ത് അലി. ജാമിഅതു മദ്വാഹിറില്‍ ഉലൂമിന്റെ സാങ്കേതിക കാര്യങ്ങളുടെ നേതൃത്വവും അധ്യാപന ചുമതലയും ഏറ്റെടുത്ത അദ്ദേഹം തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ് (കര്‍മശാസ്ത്രം) എന്നിവയോടൊപ്പം തന്നെ ഭാഷാ പുസ്തകങ്ങളും അറബ് സാഹിത്യ ഗ്രന്ഥങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി.  ഒരേ സമയം ഒരു പാട് വിഷയങ്ങള്‍ കൈകാര്യം ചെയ്ത ആ മഹാഗുരു നീണ്ട 19 വര്‍ഷം അവിടെത്തന്നെ സജീവമായി നിലനിന്നു.

ഹിജ്‌റ 1302 (ക്രി. 1881) ദുല്‍ഹിജ്ജ 14-ന് മഗ്‌രിബിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. എഴുപതിനോടടുത്തായിരുന്നു പ്രായം.

പ്രധാന ശിഷ്യന്മാര്‍

മുഹമ്മദ് ഖാസിം നാനൂതവി, ഖലീല്‍ അഹ്മദ് സഹാറംഫൂരി, ശൈഖ് മുഈനുദ്ദീന്‍, ശൈഖ് ഫഖ്‌റുല്‍ ഹസന്‍ അല്‍ഖന്‍ഖോഹി, ശൈഖ് റാഗിബുല്ലാഹ് അല്‍ബാനി, ശൈഖ് അല്‍മുഫ്തി ശാഹുദ്ദീന്‍, അദ്ദഹ്‌യാനവി, ശൈഖ് അബ്ദുല്‍ മന്നാല്‍ വസീറാബാദി, ശൈഖ് നൂര്‍ അഹ്മദ് അമൃത്‌സരി.


 

Feedback