Skip to main content

മുഹമ്മദ് ഇബ്‌റാഹീം അല്‍ബല്‍യാവി

ദീനി പഠനത്തിനു വേണ്ടി നീണ്ട അറുപത് വര്‍ഷം നീക്കിവെച്ച മഹാപണ്ഠിതനായിരുന്നു അല്ലാമാ മുഹമ്മദ് ഇബ്‌റാഹീം അല്‍ ഖല്‍യാവി.

ഹിജ്‌റ 1304ല്‍ (1883) ജനനം.  അറബി ഭാഷയിലെയും പേര്‍ഷ്യന്‍ ഭാഷയിലെയും പ്രാഥമിക പഠന ഗ്രന്ഥങ്ങളും മതത്തിന്റെ അടിസ്ഥാന ശാസ്ത്രങ്ങളും പഠിച്ചതിന് ശേഷം ഹിജ്‌റ 1325ല്‍ (1904) ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേരുകയും രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഹി. 1327ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പഠനം കഴിഞ്ഞ് വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഡല്‍ഹിയിലെ മദ്‌റസതുല്‍ ആലിയ, ദാറുല്‍ ഉലൂം, ബീഹാറിലെ മദ്‌റസതുല്‍ ഇംദാദിയ്യ, ദാബഹീലിലെ മദ്‌റസതുല്‍ ഇസ്‌ലാമിയ്യ തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനും പ്രിന്‍സിപ്പാളുമായിത്തീര്‍ന്നു.  ഹിജ്‌റ 1344 മുതല്‍ 1362 വരെ ദാറുല്‍ ഉലും ദയൂബന്ദില്‍ സേവനമനുഷ്ഠിച്ചു.  പിന്നീട് 1362ല്‍ (1941) വീണ്ടും ചേരുകയും മരണം വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു.  ഏറെ പ്രശസ്തമായിരുന്നു ഇദ്ദേഹത്തിന്റെ അധ്യാപന രീതികള്‍. 

നിരവധി സ്ഥാപനങ്ങളില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം അനവധി ശിഷ്യന്മാരെ സമ്പാദിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു.  പഠന-അധ്യാപന-രചനാ രംഗങ്ങളില്‍ വിസ്മയം സൃഷ്ടിച്ച ആ മഹാപണ്ഡിതന്‍ ഹിജ്‌റ 1387 (1986) റമദ്വാന്‍ 23ന് ഇഹലോകവാസം വെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍

رسالة المصافحة , رسالة التراويح , رسالة أنوار الحكمة 
 

Feedback