Skip to main content

അല്‍ബേനിയ

വിസ്തീര്‍ണം : 28,703 ചതുരശ്ര കി.മി
ജനസംഖ്യ : 2,877,000 (2017)
അതിരുകള്‍ : പടിഞ്ഞാറ് അഡ്രിയാറ്റിക് സമുദ്രം, തെക്കു കിഴക്ക് ഗ്രീസ്, വടക്കു കിഴക്ക് മാസിഡോണിയ
തലസ്ഥാനം : ടിരാന
മതം : ഇല്ല (70 ശതമാനത്തോളം മുസ്‌ലിംകള്‍)
ഭാഷ : അല്‍ബേനിയന്‍
കറന്‍സി : ലേക്ക്
വരുമാന മാര്‍ഗം : വ്യവസായം, സര്‍വിസ് മേഖല
പ്രതിശീര്‍ഷ വരുമാനം : 12472 ഡോളര്‍ (2017)

ചരിത്രം :
റോമിന്റെയും ബയ്‌സാന്റിയയുടെയും ഭാഗമായിരുന്നു ഒരു കാലത്ത് അല്‍ബേനിയ. പതിനാലാം ശതകത്തിന്റെ മധ്യത്തോടെ ഉസ്മാനിയ ഖിലാഫത്തില്‍ ലയിച്ചു. ഇക്കാലത്ത് മധ്യേഷ്യയില്‍ നിന്നുള്ള മുസ്‌ലിം കുടുംബങ്ങള്‍ ഇങ്ങോട്ട് കുടിയേറി. 1912ല്‍ രാജ്യം സ്വതന്ത്രമായി.

ഒന്നാം ലോക മഹായുദ്ധാനന്തരം അഹ്മദ് സോഗോ പ്രസിഡന്റായി. വൈകാതെ 1928ല്‍ അദ്ദേഹം രാജവാഴ്ചയിലേക്ക് രാജ്യത്തെ കൊണ്ടുപോയി. പത്തു വര്‍ഷത്തിനു ശേഷം ഇറ്റലി അല്‍ബേനിയയെ വരുതിയിലാക്കിയെങ്കിലും രണ്ടാം ലോക യുദ്ധാനന്തരം അവര്‍ക്ക് രാജ്യം വിടേണ്ടി വന്നു. തുടര്‍ന്ന് സ്റ്റാലിനുമായി ചേര്‍ന്ന് അന്‍വര്‍ ഹോക്‌സ അല്‍ബേനിയയെ സോഷ്യലിസ്റ്റ് രാജ്യമാക്കി. ഇതോടെ പള്ളികളും ചര്‍ച്ചുകളും അടച്ചുപൂട്ടി.

സോവിയറ്റ് റഷ്യ തകരുകയും ചീനയിലെ മാവോ സേ തുങ് മരിക്കുകയും ചെയ്തതോടെ അല്‍ബേനിയ ജനാധിപത്യ വഴിയിലെത്തി.

1999ല്‍ നടന്ന കൊസോവ-സെര്‍ബിയ യുദ്ധത്തില്‍കൊസോവയിലെ അല്‍ബേനിയന്‍ വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്ത് അല്‍ബേനിയയിലെത്തി. നാറ്റോ ഇടപെട്ടാണ് ഈ കുട്ടക്കുരുതി അവസാനിപ്പിച്ചത്.

2014 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍സോഷ്യലിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. യുറോപ്യന്‍ യൂണിയനിലും അംഗമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള അല്‍ബേനിയയില്‍ 65 ശതമാനം പേര്‍ മുസ്‌ലിംകളാണ്. 2016ലെ കണക്കെടുപ്പില്‍ 15 ശതമാനം പേര്‍ മതം വ്യക്തമാക്കാന്‍ തയ്യാറായില്ല.
 

Feedback
  • Saturday Apr 27, 2024
  • Shawwal 18 1445