Skip to main content

ബംഗ്ലാദേശ്

32

വിസ്തീര്‍ണം : 147,570 ച.കി.മി
ജനസംഖ്യ : 162,477,000 (2017)
അതിരുകള്‍ : ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യ, മ്യാന്മര്‍ എന്നിവക്ക് മധ്യേ
തലസ്ഥാനം : ധാക്ക
മതം : ഇസ്‌ലാം
ഭാഷ : ബംഗാളി (ബംഗ്ല)
നാണയം : ടാക്ക
വരുമാന മാര്‍ഗം : യുറേനിയം, ഗ്യാസ്, ചണം, ചായ, അരി
പ്രതിശീര്‍ഷ വരുമാനം : 1734 ഡോളര്‍ (2017)

ചരിത്രം
ക്രിസ്തുവര്‍ഷം പതിമൂന്നാം ശതകത്തില്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്ക് വന്ന അറബ്, പേര്‍ഷ്യന്‍ വ്യാപാരികള്‍ വഴിയാണ് ബംഗ്ലാദേശില്‍ ഇസ്‌ലാം എത്തിയതെന്നാണ് നിഗമനം. പ്രമുഖ സ്വഹാബി സഅദുബ്‌നു അബീ വഖ്ഖാസ്(റ) ഉള്‍പ്പെടെയുള്ളവര്‍ ചൈനയിലേക്കുള്ള ഇടത്താവളമായി ബംഗ്ലാദേശിനെ കണ്ടിരുന്നതായും ചിലര്‍ അനുമാനിക്കുന്നു. അബ്ബാസി കാലഘട്ടത്തില്‍ ബഗ്ദാദുമായി, അവിഭക്ത ഇന്ത്യയുടെ ഭാഗമായ ബംഗ്ലയ്ക്ക് വ്യാപാര ബന്ധമുള്ളതായും തെളിഞ്ഞിട്ടുണ്ട്. കുടാതെ ബംഗാള്‍, ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗള്‍ ഭരണം എന്നിവയും ഇസ്‌ലാമിക സംസ്‌കാരം വേരുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

ജനസംഖ്യയില്‍ 90 ശതമാനവും മുസ്‌ലിംകളാണ്, ബംഗ്ലാദേശില്‍. പത്തു ശതമാനത്തോളംഹിന്ദുക്കളുമുണ്ട്. ലോകത്തിലെ നാലാമത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യവും ബംഗ്ലാദേശ് തന്നെ. സുന്നികളാണ് ഭൂരിപക്ഷം. ശീആ, അഹ്മദിയ വിഭാഗവും ന്യുനപക്ഷമായുണ്ട്.

1947ല്‍ സ്വതന്ത്രമാവുകയും 1956ല്‍ റിപ്പബ്ലിക്കാവുകയും ചെയ്ത പാക്കിസ്താന്റെ കിഴക്കന്‍ മേഖലയായിരുന്നു ബംഗ്ലാദേശ്. 1969ലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പാക്കിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് വന്നു. പടിഞ്ഞാറന്‍ പാക്കിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഭുരിപക്ഷം നേടിയപ്പോള്‍ കിഴക്കന്‍പാക്കിസ്താനില്‍ മുജിബുര്‍ റഹ്മാന്റെ അവാമി ലീഗിനായിരുന്നു മേല്‍ക്കൈ. മുജീബ് റഹ്മാന് അധികാരം നല്‍കാന്‍ പാക് പ്രസിഡന്റ് യഹ്‌യാഖാന്‍ മുതിര്‍ന്നു. എന്നാല്‍ സുല്‍ഫീക്കറലി അതിനെ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് മുജീബ്‌റഹ്മാന്‍, കിഴക്കന്‍ പാക്കിസ്താന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വേറിട്ടുപോയി, ബംഗ്ലാദേശ് രൂപീകരിക്കുകയായിരുന്നു. ഇതിനെതിരെ പാക്കിസ്താന്‍ യുദ്ധം നയിച്ചെങ്കിലും ഇന്ത്യ ബംഗ്ലാദേശിന്റെ സഹായത്തിനെത്തിയപ്പോള്‍ പാക്പട പരാജയപ്പെട്ടു പിന്‍വലിയുകയായിരുന്നു. 1971ല്‍ ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി.
1975ലുണ്ടായ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആഗസ്ത് 15ന് പ്രധാനമന്ത്രി മുജീബ് റഹ്മാന്‍ വധിക്കപ്പെട്ടു. പിന്നീട് 1991ലാണ് രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം പുനസ്ഥാപിക്കപ്പെടുന്നത്. ഖാലിദ സിയ നയിക്കുന്ന ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), ശൈഖ് ഹസീന നയിക്കുന്ന അവാമി ലീഗ് എന്നിവയാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍. 

1991 മുതല്‍ വനിതകള്‍ മാറി മാറി ഭരിക്കുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ശൈഖ് ഹസീന വാജിദ് ആണ് ഇപ്പോഴത്തെ (2018) പ്രധാനമന്ത്രി.
 

Feedback
  • Friday Sep 20, 2024
  • Rabia al-Awwal 16 1446