Skip to main content

സിയറ ലിയോണ്‍

47

വിസ്തീര്‍ണം : 71,740 ച.കി.മി
ജനസംഖ്യ : 7,207,000 (2016)
അതിരുകള്‍ : വടക്ക് ഗിനിയ, തെക്കു കിഴക്ക് ലൈബീരിയ, തെക്കു പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : ഫ്രീടൗണ്‍
മതം : ഇല്ല (71% മുസ്‌ലിംകള്‍)
ഭാഷ : ഇംഗ്ലിഷ്
നാണയം : ലിയോണ്‍
വരുമാന മാര്‍ഗം : വജ്രം, ബോക്‌സൈറ്റ്, സ്വര്‍ണം, അരി, ചോളം, ഇഞ്ചി
പ്രതിശീര്‍ഷ വരുമാനം : 1791 ഡോളര്‍ (2016)

ചരിത്രം:
മലകളും ഗ്രാമങ്ങളും നിറഞ്ഞ ഈ ഉത്തര ആഫ്രിക്കന്‍ രാജ്യത്തെ ഇടിമിന്നലിന് സിംഹഗര്‍ജനത്തിന്റെ മുഴക്കമുണ്ടെന്ന്കണ്ടെത്തിയ പോര്‍ച്ചുഗീസുകാരാണത്രെ 'സിംഹത്തിന്റെ മലകള്‍' എന്നര്‍ഥം വരുന്ന സിയറ ലിയോണ്‍ എന്ന് നാടിന് പേരിട്ടത്. തങ്ങളുടെ നാട്ടിലെ ആര്‍ക്കും വേണ്ടാത്ത അടിമകളെയും അഗതികളെയും ബ്രിട്ടിഷുകാരും അമേരിക്കക്കാരും സിയറ ലിയോണിലേക്ക് കയറ്റി വിടുമായിരുന്നു. ഇങ്ങനെ വരുന്നവരും അന്നാട്ടുകാരും തമ്മില്‍ അവിടെ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.

മുറാബിത്വുകള്‍ വടക്കെ ആഫ്രിക്ക ഭരിക്കുന്ന കാലത്താണ് ഇവിടെ ഇസ്‌ലാം എത്തിയതെന്ന് അനുമാനിക്കപ്പെട്ടുന്നു. ബ്രിട്ടന്റെ കോളനിയായിരുന്നു സിയറ ലിയോണ്‍. 1961ല്‍ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യ സമരനായകന്‍ മില്‍ട്ടന്‍ മാര്‍ഗേ പ്രധാനമന്ത്രിയുമായി. 1967ല്‍ പട്ടാള വിപ്ലവത്തിന് നാട് സാക്ഷ്യം വഹിച്ചു.

വജ്രം, സ്വര്‍ണം, ടൈറ്റാനിയം, ബോക്‌സൈറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ഖനനം ചെയ്യുന്ന സിയറിയിലെ ജനങ്ങള്‍, പക്ഷെ, 70 ശതമാനവും ദാരിദ്ര്യത്തിലാണ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അഴിമതിയും വര്‍ധിച്ചതോടെ ജനം തെരുവിലിറങ്ങി. 1999 മുതല്‍ 2002 വരെ അവിടെ നടന്ന ആഭ്യന്തരയുദ്ധം ഒരു നൂറ്റാണ്ട് പിന്നിലേക്ക് രാജ്യത്തെ കൊണ്ടുപോയി. അരലക്ഷം പേര്‍ മരിക്കുകയുംരണ്ട് ദശലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തു.

മതസഹിഷ്ണുതക്ക് പേരുകേട്ട സിയറ ലിയോണില്‍ 71 ശതമാനം പേര്‍ മുസ്‌ലിംകളാണ്. മുസ്‌ലിം ജനസംഖ്യ വന്‍ തോതില്‍വര്‍ധിക്കുന്നിണ്ടിവിടെ. 26 ശതമാനമാണ് ക്രൈസ്തവര്‍. മുസ്‌ലിംകളും ക്രൈസ്തവരും സ്‌നേഹത്തിലും സഹവര്‍തിത്വത്തിലുമാണ് കഴിഞ്ഞു കുടുന്നത്.
 

Feedback