Skip to main content

മൗറിത്താനിയ

40

വിസ്തീര്‍ണം : 1,030,000 ച.കി.മി
ജനസംഖ്യ : 4,301,000 (2016)
അതിര്‍ത്തി : വടക്ക് മൊറോക്കോ, അല്‍ജീരീയ, കിഴക്ക് മാലി, തെക്ക് സെനഗല്‍, മാലി, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : നുവാക്ക്ശൂത്ത്
മതം : ഇസ്‌ലാം
ഭാഷ : അറബിക്
കറന്‍സി : ഊഖിയ
വരുമാന സ്രോതസ്സ് : ഇരുമ്പയിര്, ജിപ്‌സം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 1,304 ഡോളര്‍

ചരിത്രം:

അറബ് ലോകത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ മൗറിത്താനിയ അവസാനമായി സ്വാതന്ത്ര്യം നേടിയ ഫ്രഞ്ച് കോളനിയാണ്. 1960 നവംബര്‍ 25നാണ് മൗറിത്താനിയ സ്വാതന്ത്ര്യം കൈവരിക്കുന്നത്. എന്നാല്‍ മൗറിത്താനിയ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന വാദമായിരുന്നു മൊറോക്കോയുടേത്. ഇതിന് പരിഹാരമായി 1973ലാണ് അറബ് രാജ്യങ്ങള്‍ മൗറിത്താനിയായെ അംഗീകരിച്ചത്.

മുഖ്ത്താര്‍ വാലിദ് ദാദാ ആദ്യ പ്രസിഡന്റായി. 1980 ഫെബ്രുവരിയില്‍ ശരീഅത്ത് ഭരണ രംഗത്ത് അംഗീകരിക്കപ്പെട്ടു. 1991ല്‍ ബഹുകക്ഷിരീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീതി അഹ്മദ് തായ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് വാലിദ് ഗസാനിയാണ് നിലവില്‍ (2020) പ്രസിഡന്‍റ്

ഇരുമ്പ്, ചെമ്പ് എന്നിവയുടെ ഖനനം നടക്കുന്നുണ്ട്. എന്നാലും നാടോടികള്‍ അധികമുള്ള മൗറിത്താനിയയില്‍ കാലിവളര്‍ത്തലാണ് മുഖ്യതൊഴില്‍. സുഊദി അറേബ്യയുടെ സഹായം ലഭിക്കുന്നുണ്ട്. സാക്ഷരത വളരെ കുറവായ ഇവിടെ വിദ്യാഭ്യാസമേഖലക്ക് സര്‍ക്കാര്‍ കാര്യമായ ഊന്നല്‍ നല്‍കുന്നുണ്ട്.

ജനസംഖ്യയില്‍ 99 ശതമാനവും മുസ്‌ലിംകളായ ഇവിടെ പൂര്‍ണ ഇസ്‌ലാമിക ഭരണമാണ്. ജീവിതത്തിന്റെ മുഴുവന്‍ തുറകളിലും ഇസ്‌ലാമിക നിയമം നടപ്പിലാക്കിയ ഏക പശ്ചിമാഫ്രിക്കന്‍ രാജ്യമാണ് മൗറിത്താനിയ. പള്ളികള്‍, മതവിദ്യാലയങ്ങള്‍ എന്നിവ ധാരാളമുള്ള മൗറിത്താനിയക്ക് ഇക്കാര്യത്തില്‍ ആഗോള ഇസ്‌ലാമിക സംഘടനയായ 'റാബിത്വ'യുടെ പ്രത്യേക സഹായം ലഭിക്കുന്നുണ്ട്.
 

Feedback
  • Monday Jan 13, 2025
  • Rajab 13 1446