Skip to main content

സുഡാന്‍

49

വിസ്തീര്‍ണം : 1,886,068 ച.കി.മി
ജനസംഖ്യ : 40,235,000 (2015)
അതിര്‍ത്തി : വടക്ക് ഈജിപ്ത്, കിഴക്ക് ചെങ്കടല്‍, തെക്ക് കെനിയ, പടിഞ്ഞാറ് ശാദ്
തലസ്ഥാനം : ഖാര്‍ത്തും
മതം: ഇസ്‌ലാം
ഭാഷ : സുഡാനി പൗണ്ട്
വരുമാന സ്രോതസ്സ് : എണ്ണ, ഇരുമ്പ്, ചെമ്പ്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 4580 ഡോളര്‍ (2016)

ചരിത്രം:
ഈജിപ്തിനെപ്പോലെ സുഡാനും സൈനിക വിപ്ലവങ്ങളുടെ രംഗവേദിയാണ്. ഈജിപ്തിന്റെയും ബ്രിട്ടന്റെയും സംയുക്ത അധിനിവേശത്തില്‍ നിന്ന് സുഡാന്‍ സ്വതന്ത്രമായത് 1956ലാണ്. 1969ലാണ് ആദ്യ സൈനിക അട്ടിമറി. 1996ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു, എന്നാല്‍ വൈകാതെ ആ സര്‍ക്കാറിനെയും പട്ടാളം മറിച്ചിട്ടു.

20 വര്‍ഷത്തിലധികം നീണ്ടുനിന്ന രണ്ടാം ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുകയും ഉമറുല്‍ ബശീര്‍ പ്രസിഡന്റാവുകയും 68 ശതമാനം വോട്ടുനേടി ഉമറുല്‍ ബശീര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യുദ്ധക്കുറ്റവാളിയായ ബശീറിനെതിരെ അക്കാലത്ത് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു.
സുഡാന്‍ നിയമവ്യവസ്ഥ ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയാണ്. കല്ലെറിഞ്ഞു വധിക്കലും ചാട്ടവാറടിയും പോലുള്ള ശിക്ഷാ വിധികള്‍ സുഡാനില്‍ നിലവിലുണ്ട്. 97 ശതമാനം ജനങ്ങളും മുസ്‌ലിംകളാണ്. മുസ്‌ലിംകളില്‍ രണ്ടു വിഭാഗങ്ങളുണ്ട്-സൂഫികളും സലഫികളും. സലഫികള്‍ അന്‍സാറുസ്സുന്ന എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവിധ വിഭാഗം ക്രൈസ്തവരുമുണ്ട്.

സുഡാന്റെ സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ച്ച പ്രാപിക്കുന്നുണ്ട്. പെട്രോളിയം ഖനനമുണ്ടെങ്കിലും വന്‍തോതില്‍ നടക്കുന്നില്ല, ബാര്‍ലി, എള്ള്, ചോളം, ഗോതമ്പ്, പരുത്തി എന്നിവ സമൃദ്ധമായി വളരുന്നുണ്ട്.
 

Feedback
  • Tuesday Oct 3, 2023
  • Rabia al-Awwal 18 1445