Skip to main content

മാലി റിപ്പബ്ലിക്

38

വിസ്തീര്‍ണം :1,240,192 ച.കി.മി
ജനസംഖ്യ : 19,134,000 (2017)
അതിര്‍ത്തി : വടക്ക് അല്‍ജീരിയ, കിഴക്ക് നൈജര്‍, പടിഞ്ഞാറ് മൗറിത്താനിയ, സെനഗല്‍, തെക്ക് ബുര്‍ക്കിന ഫാസ, ഐവറി കോസ്റ്റ്
തലസ്ഥാനം : ബമാക്കോ
മതം : 90 % മുസ്‌ലിംകള്‍
കറന്‍സി : സി എഫ് എ ഫ്രാങ്ക്
ഭാഷ : ഫ്രഞ്ച്
വരുമാന മാര്‍ഗം : ധാതുക്കള്‍, ചുണ്ണാമ്പു കല്ല്, സ്വര്‍ണ്ണം, മാര്‍ബ്ള്‍, കൃഷി
പ്രതിശീര്‍ഷ വരുമാനം : 8747 ഡോളര്‍ (2017)

ചരിത്രം:
14ാം ശതകത്തില്‍ മന്‍സാ മൂസാ വാഴുന്ന കാലത്ത് മാലിയുടെ പെരുമ ലോകം മുഴുവന്‍ പരന്നത് സ്വര്‍ണ ഉല്പാദക രാജ്യം എന്ന മേല്‍വിലാസത്തിലായിരുന്നു. അതിന് മുമ്പ് പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ഇസ്‌ലാം എത്തിയിരുന്നു.

കാലം കടന്നുപോയി. 1893ഓടെ മാലി ഉള്‍പ്പെടെയുള്ള പശ്ചിമാഫ്രിക്ക പൂര്‍ണമായും ഫ്രഞ്ച്പിടിയിലൊതുങ്ങി. 65 വര്‍ഷക്കാലം ഫ്രഞ്ചുകാര്‍ അധികാരം നിലനിര്‍ത്തി, നിരവധി ചരിത്ര സന്ധികളിലൂടെ രാജ്യം കടന്നുപോയി. 1960 ജൂണ്‍ 20നാണ് മാലിക്ക് പൂര്‍ണ സ്വാതന്ത്ര്യം കൈവന്നത്. സെനഗലുമായി ചേര്‍ന്നുള്ള മാലി ഫെഡറേഷനാണ് ഫ്രാന്‍സ് സ്വാതന്ത്ര്യം നല്‍കിയത്. എന്നാല്‍ സെനഗല്‍ ഇതില്‍ നിന്ന്പിരിഞ്ഞു. പിന്നീട് മാലി അതിന്റെ പേര് മാലി റിപ്പബ്ലിക് എന്നാക്കി. മോദിബു കീതാ ആദ്യ പ്രസിഡന്റുമായി. ജനാധിപത്യമതേതര സോഷ്യലിസ്റ്റ് പാത പിന്തുടര്‍ന്ന മോദിബുവിനെ അട്ടിമറിയിലൂടെപുറത്താക്കി 1968 നവംബര്‍ 19ന് മൂസാ ട്രവോറെ അധികാരത്തിലേറി.

ഏകകക്ഷി ഭരണ സംവിധാന രീതി തുടര്‍ന്ന ആധുനിക മാലിയുടെ ചരിത്രം മാറ്റിയെഴുതിയത് ജനാധിപത്യ അവകാശവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് 1991ല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ മാര്‍ച്ച് വിപ്ലവമാണ്. അൂസാ ട്രവോറെ പ്രതിഷേധം അടിച്ചമര്‍ത്തിയെങ്കിലും സൈന്യം ഇടപെട്ട് പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കി. പിന്നീട് ജനഹിത പരിശോധനയെ തുടര്‍ന്ന് പുതിയ ഭരണഘടന അംഗീകരിക്കപ്പെടുകയും ബഹുകക്ഷി സംവിധാനം നടപ്പാവുകയും ചെയ്തു. ഇബ്രാഹീം ബൂബക്കര്‍ കീതായാണ് ഇപ്പോഴത്തെ (2018) പ്രസിഡന്റ്.

ഖനി ശേഖരമുണ്ടെങ്കിലും മാംഗനീസ് മാത്രമേ ഖനനം ചെയ്യാന്‍ സാധിച്ചിട്ടുള്ളു. ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളില്‍ അരിയും പരുത്തിയും കൃഷിചെയ്യുന്നു.

90 ശതമാനം മുസ്‌ലിംകളുണ്ട്, 5 ശതമാനം ക്രൈസ്തവരും. പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിക്കുന്നമതേതര സര്‍ക്കാറാണ് മാലി ഭരിക്കുന്നത്.
 

Feedback
  • Sunday Jan 26, 2025
  • Rajab 26 1446