Skip to main content

പാക്കിസ്താന്‍

31

വിസ്തീര്‍ണം : 881,913 ച.കി.മി
ജനസംഖ്യ : 212,742,631 (2017)
അതിരുകള്‍ : കിഴക്ക് ഇന്ത്യ, പടിഞ്ഞാറ് അഫ്ഗാനിസ്താന്‍, വടക്ക് ചൈന, തെക്ക് ഇറാന്‍
തലസ്ഥാനം : ഇസ്‌ലാമാബാദ്
മതം : ഇസ്‌ലാം
ഭാഷ : ഉറുദു, ഇംഗ്ലീഷ്
നാണയം : പാക്കിസ്താന്‍ റുപീ
വരുമാന മാര്‍ഗം : കല്‍ക്കരി, ഇരുമ്പയിര്, അരി, ഗോതമ്പ്
പ്രതിശീര്‍ഷ വരുമാനം : 1629 ഡോളര്‍ (2017)

ചരിത്രം:
അമവി ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്താണ് പാകിസ്താന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം എത്തുന്നത്. ബുദ്ധമതക്കാരും ബ്രാഹ്മണരും ജീവിച്ചിരുന്ന മുള്‍ത്താന്‍, സിന്ധ്, പഞ്ചാബ്, ബലൂചിസ്താന്‍ എന്നിവിടങ്ങളിലേക്ക് മുഹമ്മദുബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ വലീദ് സൈന്യത്തെ നിയോഗിച്ചു. സിന്ധിലെ രാജാവ് ളാഹിര്‍, ഇബ്‌നു ഖാസിമിനെ നേരിട്ടെങ്കിലുംപരാജയപ്പെട്ടു. തുടര്‍ന്നുള്ള ഭരണം ഈ മേഖലയിലെ ജനങ്ങള്‍ക്ക് പുതു അനുഭവമായി. സമത്വവും സാഹോദര്യവും വിളംബരം ചെയ്തുള്ള ഇസ്‌ലാമിക സാമൂഹിക ക്രമം ഇവിടത്തുകാരെ ഹഠാദാകര്‍ഷിച്ചു. അതോടെ സിന്ധിന്റെ മണ്ണില്‍ ഇസ്‌ലാം വളര്‍ന്നു.

ബ്രാഹ്മണരെയും ബുദ്ധമതക്കാരെയും അങ്ങേയറ്റം ബഹുമാനിക്കുകയുംഅവരുടെ പദവികളില്‍ അവരെ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ അവര്‍ ഇസ്‌ലാമിനെ വരിക്കുകയാണ് ചെയ്തത്.

നേരത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്താനില്‍ വേറെയും നിരവധി ഭരണകൂടങ്ങള്‍ ഭരണം നടത്തിയിരുന്നു. ഡള്‍ഹി സുല്‍ത്താനേറ്റ്, മംഗോളിയര്‍, മുഗളന്‍മാര്‍, സിഖ് രാജവംശം, ഒടുവില്‍ ബ്രിട്ടീഷുകാരും. ബ്രിട്ടന്റെ ഭരണത്തിനെതിരെ അവിഭക്ത ഇന്ത്യയില്‍ ഗന്ധിജിയുടെയും മുഹമ്മദലി ജിന്നയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടന്നു.

1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് മുഹമ്മദലി ജിന്ന പാകിസ്താന്‍ എന്ന പ്രത്യേക രാഷ്ട്രത്തിന് അവകാശമുന്നയിക്കുകയായിരുന്നു. അങ്ങനെ 1947 ആഗസ്ത് 14ന് പാകിസ്താന്‍ പിറന്നു. 1956ല്‍ റിപ്പബ്ലിക്കുമായി. ഇന്ന് ലോകത്തെ പ്രബലമുസ്‌ലിം രാജ്യങ്ങളിലൊന്നാണ് പാക്കിസ്താന്‍. ആണവായുധം കൈവശമുള്ള രാഷ്ട്രവുമാണ്.

രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക കുഴപ്പങ്ങളും ഇവിടെ സാധാരണമാണ്. പട്ടാള അട്ടിമറിയും ജനകീയ പ്രക്ഷോഭങ്ങളും അസ്ഥിരതക്ക് ബലം പകര്‍ന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 1971ലെ ബംഗ്ലാദേശ് രൂപീകരണം. കിഴക്കന്‍ പാക്കിസ്താനാണ് മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശായി മാറിയത്.

1978ല്‍ സിയാഉല്‍ ഹഖും 1999ല്‍ പര്‍വേശ് മുശര്‍റഫും പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചു. സുല്‍ഫീക്കറലി ഭുട്ടോയെ തുക്കിലേറ്റിയതും ഭൂട്ടോയുടെപുത്രിയും പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ 2007ല്‍ കൊല്ലപ്പെട്ടതും പാക് രാഷ്ട്രീയത്തില്‍ അസ്വസ്ഥതയുടെവിത്ത് വിതച്ചിരുന്നു. 

ജനസംഖ്യയുടെ 96.5 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 80 ശതമാനത്തിലേറെയും സുന്നികളും. ഇറാനും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്ത് ശീആ വിഭാഗം കൂടുതലുള്ളതും പാക്കിസ്താനിലാണ്. (15%ത്തിലേറെ). അഹ്മദിയാക്കളും ഉണ്ടെങ്കിലും അവരെ മുസ്‌ലിംകളായി ഗണിക്കുന്നില്ല. അവരുടെ ആരാധനാലയങ്ങളെപള്ളികള്‍(മോസ്‌ക്‌സ്) എന്നു വിളിക്കുന്നതും നിയമവിരുദ്ധമാക്കി. ഹൈന്ദവ, ക്രൈസ്തവ, ബഹായി, സിഖ്, ബുദ്ധമതവിഭാഗങ്ങളും ന്യുനപക്ഷങ്ങളായുണ്ട്.
 

Feedback