Skip to main content

ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന

35

വിസ്തീര്‍ണം : 51,209 ച.കി.മി
ജനസംഖ്യ : 3,531,159 (2016)
അതിരുകള്‍ : വടക്കും പടിഞ്ഞാറും ക്രൊയേഷ്യ, കിഴക്ക് സെര്‍ബിയ, തെക്ക് സര്‍ബിയ, മോണ്ടനെഗ്രോ
തലസ്ഥാനം : സരജാവോ
മതം : ഇല്ല (മുസ്‌ലിംകള്‍ 51%)
ഭാഷ : ബോസ്‌നിയന്‍
നാണയം : മാര്‍ക്ക
വരുമാന മാര്‍ഗം : ലോഹം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 11,404 ഡോളര്‍ (2017)

ചരിത്രം:

ആഫ്രിക്കയിലും ഏഷ്യയിലും പാറിക്കളിച്ച ചന്ദ്രക്കലയുള്ള തുര്‍ക്കി ഖിലാഫത്തിന്റെ കൊടി യൂറോപ്പിലേക്കുമെത്തിയത് ക്രിസ്തുവര്‍ഷം പതിനാലാം ശതകത്തിന്റെ മധ്യത്തിലാണ്. 1359ല്‍ ഭരണമേറ്റ മുറാദ് ഒന്നാമന്‍ 1362ല്‍ നടത്തിയ പടയോട്ടത്തില്‍ കോണ്‍സ്റ്റാന്റിനോപ്പ്ള്‍, ബള്‍ഗേറിയ, ഗ്രീസ് എന്നിവക്കൊപ്പം സെര്‍ബിയയും തുര്‍ക്കികളുടെ പിടിയിലൊതുങ്ങി പിന്നീട് 1398ല്‍ മുറാദിനെതിരെ കുരിശു യുദ്ധമാണു നടന്നത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ക്കു പുറമെ സെര്‍ബിയയും അല്‍ബേനിയയും ക്രിസ്ത്യന്‍ സഖ്യശക്തികളും ഒന്നിച്ച് തുര്‍ക്കിക്കെതിരെ സമരകാഹളമൂതി. ആദ്യം പതറിയെങ്കിലും മുറാദിന്റെ മകന്‍ ബായസിദീന്റെ അനുപമ ധീരതക്കു മുന്നില്‍ യൂറോപ്പിന്റെ സംഘശക്തി കാറ്റൊഴിഞ്ഞ ബലൂണായി. കൊസോവയില്‍ നടന്ന ഉഗ്രപോരാട്ടത്തില്‍ സെര്‍ബിയന്‍ രാജാവ് ലാസറസും വധിക്കപ്പെട്ടു. ഇതോടെയാണ് സെര്‍ബിയ എക്കാലത്തും മുസ്‌ലിം വിരോധത്തിന്റെ അടയാളമായി മാറിയത്.

തുര്‍ക്കികകളുടെ അചഞ്ചലമായ മതബോധം അതേപടി ബോസ്‌നിയന്‍ സമൂഹത്തിനും ലഭിച്ചു. തൊട്ടടുത്തുള്ള ക്രൊയേഷ്യ കത്തോലിക്കാ വിശ്വാസികളുടെയും സെര്‍ബിയ ഓര്‍ത്തഡോക്‌സുകളുടെയും കേന്ദ്രമായിരുന്നു.

രണ്ടാം ലോക യുദ്ധാനന്തരം മാര്‍ഷല്‍ ടീറ്റോയുടെ നേതൃത്വത്തില്‍ യുഗോസ്ലാവിയ നിലവില്‍ വന്നു. ഇതില്‍ ഒരു ഫെഡറേഷനായിരുന്നു ബോസ്‌നിയയും. കമ്യൂണിസത്തിന്റെ സ്വാഭാവിക പരിണതിയെന്നോണം 1991ല്‍ യുഗോസ്ലാവിയ ശിഥിലമായി. യുഗോസ്ലാവിയയുടെ പിന്‍ഗാമിയായി അതിലെഒരു ഫെഡറേഷനായ സെര്‍ബിയ രംഗത്തു വന്നു. എന്നാല്‍ ബോസ്‌നിയ 1992 മാര്‍ച്ച 1ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണു ചെയ്തത്. ഹിതപരിശോധനയുടെ ഭാഗമായി നടത്തിയ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സെര്‍ബിയ അംഗീകരിച്ചില്ല. അതേസമയം ഐക്യരാഷ്ട്ര സഭയും മറ്റു ചില രാജ്യങ്ങളും ബോസ്‌നിയയെ അംഗീകരിക്കുകയും ചെയ്തു.

പിന്നീട് മുസ്‌ലിം ഭുരിപക്ഷ രാജ്യമായ ബോസ്‌നിയക്കുമേല്‍ സെര്‍ബിയയുടെ കടന്നാക്രമണമായിരുന്നു. റഷ്യയും ക്രൊയേഷ്യയും പിന്തുണയ്ക്കുകയും ചെയ്തു. 1995ല്‍അമേരിക്ക മധ്യസ്ഥതക്കെത്തും വരെ ലക്ഷക്കണക്കിന് ബോസ്‌നിയക്കാരെയാണ് സെര്‍ബ് ഭരണകൂട ഭീകരത വിഴുങ്ങിയത്. നൂറുകണക്കിന് പള്ളികള്‍, മത കലാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞുപിടിച്ചു നശിപ്പിച്ചു സെര്‍ബിയ. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അലിജ അലി ഇസ്സത്ത് ബെഗോവിച്ചായിരുന്നു ബോസ്നിയയുടെ പ്രഥമ ചെയര്‍മാന്‍. സെല്‍ഫിക് ജെയ്ഫെറോവികാണ് ഇപ്പോള്‍(2020) ചെയര്‍മാന്‍.

ജനസംഖ്യയില്‍ 51 ശതമാനവും മുസ്‌ലിംകളാണ്. സെര്‍ബുകളുംക്രോട്ടുകളുമടക്കം 41 ശതമാനം ക്രൈസ്തവരും.
 

Feedback