Skip to main content

ജിബൂത്തി

21

വിസ്തീര്‍ണം : 23,200 ച.കി.മി
ജനസംഖ്യ : 9,42,333 (2016)
അതിര്‍ത്തി : വടക്ക് പടിഞ്ഞാറ് എത്യോപ്യ, കിഴക്ക് ഏതന്‍ ഉള്‍ക്കടല്‍, തെക്ക്സൊമാലിയ
തലസ്ഥാനം : ജിബൂത്തി സിറ്റി
മതം : ഇസ്‌ലാം
ഭാഷ : സോമാലി, അഫര്‍
കറന്‍സി : ജിബൂത്തിയന്‍ ഫ്രാങ്ക്
വരുമാന സ്രോതസ്സ് : കൃഷി, മത്സ്യബന്ധനം, വ്യാപാരം
പ്രതിശീര്‍ഷ വരുമാനം : 3351 ഡോളര്‍

ചരിത്രം:
1977 ജൂണ്‍ 27ന് സ്വാതന്ത്ര്യം നേടിയ ജിബൂത്തി, ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ്. അറേബ്യന്‍ നാടുകള്‍ വഴി ആദ്യകാലത്തു തന്നെ ഇസ്‌ലാം എത്തിയിരുന്നു. 1896 മുതല്‍ ഫ്രഞ്ച് കോളനിയായിരുന്നു ജിബൂത്തി. സോമാലി റിപ്പബ്ലിക്കിന്റെ ഭാഗമാവണോ ഫ്രാന്‍സിനോട് ചേരണോ എന്ന പ്രശ്‌നത്തില്‍ 1960ല്‍ നടന്ന ആദ്യ ഹിതപരിശോധനയില്‍ ഫ്രാന്‍സിനായിരുന്നു വിജയം. എന്നാല്‍ വ്യാപകമായ കള്ളവോട്ട് ആരോപണം ഉണ്ടായി. 1977ല്‍ നടന്ന മൂന്നാം റഫറണ്ടത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജിബൂത്തി സ്വതന്ത്രമായി. 

ജിബൂത്തിയുടെ ശില്പികളിലൊരാളായ ഹസന്‍ ഗൗലദ് ആദ്യ പ്രസിഡന്റായിരുന്നു. ഇസ്മാഈല്‍ ഉമര്‍ ഗില്ലെയാണ് ഇപ്പോള്‍ (2018) പ്രസിഡന്റ് പദവിയിലുള്ളത്.

ജനസംഖ്യയില്‍ 94 ശതമാനം മുസ്‌ലിംകളും 6 ശതമാനം ക്രൈസ്തവരുമാണ്. ജനങ്ങളില്‍ അധികപേരും തൊഴിലാളികളോ കച്ചവടക്കാരോ ആണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല.
 

Feedback
  • Tuesday Oct 14, 2025
  • Rabia ath-Thani 21 1447