Skip to main content

ഗിനി ബിസോ

18

വിസ്തീര്‍ണം : 36,125 ച.കി.മി
ജനസംഖ്യ : 1,815,698 (2017)
അതിര്‍ത്തി : വടക്ക് സെനഗല്‍, തെക്കു കിഴക്ക് ഗിനിയ, പടിഞ്ഞാറ് അത്‌ലാന്റിക്ക് സമുദ്രം
തലസ്ഥാനം : ബിസോ
മതം : ഔദ്യോഗിക മതം ഇല്ല. 50%ത്തോളം മുസ്‌ലിംകള്‍
ഭാഷ : പോര്‍ച്ചുഗീസ്
കറന്‍സി : വെസ്റ്റ് അഫ്രിക്കന്‍ സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗം : ധാതുക്കള്‍, ഫോസ്‌ഫേറ്റ്, അരി, നാളികേരം
പ്രതിശീര്‍ഷ വരുമാനം : 613 ഡോളര്‍

ചരിത്രം:

ഭൂമിശാസ്ത്രപരമായി ഗിനിയുടെ ഭാഗം. പോര്‍ച്ചുഗീസ് അധിനതയിലായതോടെ പോര്‍ച്ചുഗീസ് ഗിനി എന്നായി പേര്. സ്വാതന്ത്ര്യ സമര പ്രസ്ഥാനം തുടങ്ങുകയും ശക്തമായ സമരം ആരംഭിക്കുകയും ചെയ്തു. 1973ല്‍ സ്വാതന്ത്ര്യ സ്‌നേഹികള്‍ ഗിനി ബസാലോ റിപ്പബ്ലിക് എന്ന സ്വതന്ത്രരാഷ്ട്രം രുപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ പോര്‍ച്ചുഗല്‍ അംഗീകരിച്ചില്ല. ഒടുവില്‍ 1974 സെപ്തംബര്‍ 10ന് അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. ഫ്രാന്‍സിസ് കോമെന്‍ഡസ് ആദ്യ പ്രധാനമന്ത്രിയുമായി.

1991ല്‍ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായതാടെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമായി. ഉമറോ സിസ്സോകോ എമ്പാലോ ആണ് ഇപ്പോള്‍ പ്രസിഡന്‍റ് പദത്തിലുള്ളത്.

ബോക്‌സൈറ്റ് വന്‍തോതില്‍ ഖനനം ചെയ്യുന്നു, പ്രധാന കൃഷിയുല്പന്നങ്ങളായ നെല്ല്, നിലക്കടല, പാമോയില്‍ എന്നിവ കയറ്റുമതി ചെയ്യുന്നു.

ഗിനി ബിസായില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. മുസ്‌ലിംകള്‍ ഭൂരിപക്ഷമാവാനുള്ള സാധ്യത മാത്രമേയുള്ളു ഇവിടെ. 50 ശതമാനം മുസ്‌ലിംകളും ശേഷിക്കുന്നത് ക്രൈസ്തവരും പ്രാദേശിക വിശ്വാസികളുമായി കണക്കാക്കപ്പെടുന്നു. ഇവര്‍ ഏതു മതക്കാരാണെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ 2010ല്‍ പ്യൂ റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ രാജ്യത്ത് ഭൂരിപക്ഷം ക്രിസ്തുമതമനുസരിച്ച് ജീവിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയത് ക്രൈസ്തവരായതു കാരണം ഭരണ നേതൃത്വത്തിലെത്തിയവരെല്ലാം ആ വിഭാഗക്കാരാണ്. മുസ്‌ലിംകളായി അറിയപ്പെടുന്നവര്‍ക്ക് ഇസ്‌ലാമിനോടോ ഇതര നാടുകളിലെ മുസ്‌ലിംകളോടോ താല്‍പര്യമില്ലെന്നും പറയപ്പെടുന്നു.
 

Feedback