Skip to main content

ഗാംബിയ

17

വിസ്തീര്‍ണം : 11,632 ച.കി.മീ
ജനസംഖ്യ : 21,17,000 (2017)
അതിര്‍ത്തി : മൂന്നു ഭാഗത്തും സെനഗല്‍. പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം.
തലസ്ഥാനം : ബന്‍ജൂന്‍
മതം : 90% മുസ്‌ലിംകള്‍
ഭാഷ : ഇംഗ്ലീഷ്
കറന്‍സി : ദലാസി
വരുമാന മാര്‍ഗം : മത്സ്യം, അരി, ചോളം, തിന, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 488 ഡോളര്‍

ചരിത്രം:
മൂന്ന് ഭാഗവും സെനഗലിനാല്‍ വലയം ചെയ്യപ്പെട്ടുകിടക്കുന്ന ഈ കൊച്ചു രാജ്യം 19ാം ശതകം വരെ ബ്രിട്ടിഷുകാരുടെ അടിമക്കച്ചവട കേന്ദ്രമായിരുന്നു. അമേരിക്കയിലേക്ക് അടിമകളെ കടത്തിയിരുന്നത് ഗാംബിയയില്‍ നിന്നായിരുന്നു.

1965 ഫെബ്രുവരി 18നാണ് ഗാംബിയക്ക് ബ്രിട്ടന്‍ സ്വാതന്ത്ര്യം നല്‍കുന്നത്. എന്നിട്ടും കോമണ്‍ വെല്‍ത്ത് റിപ്പബ്ലിക്കായിത്തന്നെ തുടര്‍ന്നു. ദൗദ് കൈരബ ജവാറയാണ് ആദ്യ പ്രധാനമന്ത്രി. 1970ല്‍ റിപ്പബ്ലിക്കായതോടെ ഇദ്ദേഹം പ്രസിഡന്റുമായി.

നിലക്കടല വന്‍തോതില്‍ കയറ്റി അയക്കുന്നു. മത്സ്യക്കൃഷിയും നടക്കുന്നുണ്ട്. തണുപ്പു കാലങ്ങളിലെ കാലാവസ്ഥയാല്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്നുണ്ടിവിടെ. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ അവരുടെ അത്മീയ രാജ്യമായി ഗാംബിയയെ ഗണിക്കുന്നതിനാല്‍ യു.എസ് സഞ്ചാരികളാണ് കൂടുതലും.

സാക്ഷരത 20 ശതമാനം പോലുമില്ല. ലിബിയയുടെ സഹായത്തോടെ വിദ്യാഭ്യാസ വ്യാപന പദ്ധതികള്‍ തുടങ്ങിയിരുന്നു.

90 ശതമാനവും മുസ്‌ലിംകളാണ്. ആര്‍ക്കും ഏതുമതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. ഗാംബിയയെ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിക്കാന്‍ മുന്‍ പ്രസിഡന്റ് യഹ്‌യ ജമ്മെ ഒരുങ്ങിതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് (2016) ചെയ്തിരുന്നു. അദമ ബാരോയാണ് 2017 മുതല്‍ പ്രസിഡന്റ്.
 

Feedback