Skip to main content

ബ്രൂണെയ്

34

വിസ്തീര്‍ണം : 5,765 ച.കി.മി
ജനസംഖ്യ : 4,28,000 (2017)
അതിരുകള്‍ : വടക്ക് ദക്ഷചം ചൈന കടല്‍, മറ്റു ഭാഗങ്ങളില്‍ മലേഷ്യ
തലസ്ഥാനം : ബന്ദര്‍ സിരി ബികാവൂന്‍
മതം : ഇസ്‌ലാം
ഭാഷ : മലായ്
നാണയം : ബ്രൂണെയ് ഡോളര്‍
വരുമാന മാര്‍ഗം : പെട്രോളിയം, റബര്‍, നെല്ല്
പ്രതിശീര്‍ഷ വരുമാനം : 77,441 ഡോളര്‍

ചരിത്രം:
തെക്കു കിഴക്കന്‍ ഏഷ്യയിലെ രാജഭരണ പ്രദേശമാണ് ബ്രൂണെയ് ദാറുസ്സലാം. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിലൊന്നായ ബ്രൂണെയ് പെട്രോളിയം ഉത്പന്നങ്ങളാല്‍ അനുഗൃഹീതമാണ്. ക്രിസ്തുവര്‍ഷം 14ാം ശതകത്തിന്റെ അവസാനം വരെ ഈ രാജ്യം വാണിരുന്നത് ഹൈന്ദവ രാജാക്കന്മാരായിരുന്നു. 1425ല്‍ ഇവിടത്തെ രാജാവ് മലായ് സന്ദര്‍ശിക്കുകയും സുല്‍ത്താനായിരുന്ന മുഹമ്മദ് ഷായുടെ സാന്നിധ്യത്തില്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അതോടെ അന്നാട്ടുകാരും ഇസ്‌ലാമിനെ വരവേറ്റുവെന്ന് ചരിത്രം.

1890 മുതല്‍ ബ്രിട്ടീഷ് അധീനതയിലായിരുന്ന രാജ്യം 1959ല്‍ സ്വയംഭരണ സ്റ്റേറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടു. 1984 ജനുവരി 1നാണ് രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകുന്നത്. 

നിരവധി പരിശ്രമങ്ങള്‍ക്കു പിന്നാലെ 1929ലാണ് രാജ്യത്ത് പെട്രോളിയം ശേഖരം കണ്ടെത്തുന്നത്. എണ്ണയും പ്രകൃതി വാതകവുമാണ് മുഖ്യ വരുമാന മാര്‍ഗം. 

2014ല്‍ ശരീഅ നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കി. മുസ്‌ലിംകള്‍ക്ക് ക്രിസ്മസ് ആഘോഷത്തിനു വിലക്കുണ്ട്. ഇസ്താന നൂറുല്‍ ഇമാന്‍ എന്ന സുല്‍ത്താന്റെ ഔദ്യോഗിക വസതി വിശാലത കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ആഡംബര സമൃദ്ധമാണ്. 

കുട്ടികള്‍ക്കും പൊലീസുകാര്‍ക്കും റോയല്‍ ബ്രൂണെയ് സായുധ സൈനികര്‍ക്കും ചികിത്സയും മരുന്നും സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ചെറിയ ഫീസില്‍ ചികിത്സ ലഭ്യമാണ്. ഹാജി ഹസനുല്‍ ബുല്‍ക്കിയയാണ് നിലവില്‍ (2018) ബ്രൂണേ സുല്‍ത്താന്‍.
 

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446