Skip to main content

മൊറോക്കോ

41

വിസ്തീര്‍ണം : 710,850 ച.കി.മി
ജനസംഖ്യ : 35,740,000 (2017)
അതിര്‍ത്തി : കിഴക്ക് അല്‍ജീരിയ, വടക്ക് മധ്യധരണ്യാഴി, തെക്ക് മൗറിത്താനിയ, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : റബാത്ത്
മതം : ഇസ്‌ലാം
ഭാഷ : അറബിക്, ബര്‍ബര്‍
കറന്‍സി: മൊറോക്കന്‍ ദിര്‍ഹം
വരുമാന സ്രോതസ്സ് : ഫോസ്‌ഫേറ്റ്, മാംഗനീസ്, ഇരുമ്പ്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 8,612 ഡോളര്‍

ചരിത്രം:
ഇബ്‌നു റുഷ്ദ്, ഇബ്‌നു തുഫൈല്‍, ഇബ്‌നു ബത്തുത്ത, ഖാളി ഇയാള് തുടങ്ങിയ മഹാമനീഷികളെ ലോകത്തിന് സമര്‍പ്പിച്ച മൊറോക്കോ, ഇസ്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞ ഉത്തരാഫ്രിക്കന്‍ രാഷ്ട്രമാണ്. സ്‌പെയിനില്‍ നിന്ന് പുറത്താക്കപ്പെട്ട മുസ്‌ലിംകള്‍ക്ക് അഭയം നല്കി മൊറോക്കോ അന്തുലുസിയന്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുത്തു.

1942ല്‍,മൊറോക്കൊയെ ഫ്രഞ്ചുകാര്‍ കീഴടക്കി. ഇവിടെ ഫ്രഞ്ച് സംസ്‌കാരവും വിദ്യാഭ്യാസവും നടപ്പാക്കി. പാശ്ചാത്യവത്കരിക്കാന്‍ ശ്രമിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരെഗാസി അബ്ദുല്‍ കരീം ഖത്താബിയുടെ നേതൃത്വത്തില്‍ ചെറുത്തുനില്പ് സമരം തുടങ്ങി. തുടക്കത്തില്‍ മുന്നേറിയ സമരം പക്ഷേ ഫ്രാന്‍സ് അടിച്ചമര്‍ത്തി.

പിന്നിടും സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ അരങ്ങേറി. 1956ല്‍ സ്വാതന്ത്ര്യം നല്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതമായി. സീതി മുഹമ്മദ് ഭരണാധികാരിയായി സ്ഥാനമേല്ക്കുകയും ചെയ്തു. 1961ല്‍ സ്ഥാനമേറ്റ ഹസന്‍ (രണ്ടാമന്‍) രാജാവ് വര്‍ഷങ്ങളോളം ഭരിച്ചു. മൊറോക്കോയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം അസ്തിവാരമിട്ടു. 

ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് നിക്ഷേപം മൊറോക്കോവിലാണ്. ഗോതമ്പ്, ബാര്‍ലി, ചോളം, ഒലീവ് എന്നിവയും വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടിവിടെ. വിനോദ സഞ്ചാര കേന്ദ്രവുമാണ് മൊറോക്കോ.

ജനസംഖ്യയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. അധിനിവിഷ്ട കാലത്തു കുടിയേറിയ ക്രൈസ്തവരും ജൂതരും സ്വാതന്ത്ര്യാനന്തരം തിരിച്ചു പോയി. ഇസ്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞു നിന്നിരുന്ന ഇവിടെ ഇപ്പോഴും അതിന്റെ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നു. നിരവധി ഇസ്‌ലാമിക പണ്ഡിതരും മൊറോക്കൊയിലുണ്ട്.

രാജഭരണം നിലനില്‍ക്കുന്ന മൊറോക്കോയില്‍ മുഹമ്മദ് ആറാമനാണ് ഇപ്പോഴത്തെ (2018) ഭരണാധികാരി.

Feedback