Skip to main content

അല്‍ ഖദീര്‍

അല്ലാഹു ശുദ്ധശൂന്യതയില്‍ നിന്നാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. അവന്‍ സര്‍വ്വശക്തനാണെന്ന് ഇത് വ്യക്തമാക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സചേതനവും അചേതനവുമായ സകലതും അല്ലാഹുവിന്റെ ശക്തി മഹാത്മ്യത്തിന്റെയും അപാരമായ കഴിവുകളുടെയും പ്രകടമായ ദൃഷ്ടാന്തങ്ങളും വ്യക്തമായ നിദര്‍ശനങ്ങളുമാകുന്നു. സര്‍വ്വശക്തന്‍ എന്ന ദൈവിക വിശേഷണത്തെ കുറിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ 'ഖാദിര്‍' എന്ന പദപ്രയോഗമുണ്ട്. ഇതിന്റെ അതേ ധാതുവില്‍ നിന്ന് നിഷ്പന്നമായ രണ്ട് വിശേഷണങ്ങള്‍ കൂടി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. മുക്വ് തദിര്‍, ഖദീര്‍ എന്നിവയാണവ. പൂര്‍ണശക്തിയുള്ളവന്‍ ,എല്ലാകാര്യത്തിനും കഴിവുള്ളവന്‍ എന്നൊക്കെ ഇവക്ക് അര്‍ഥം പറയാവുന്നതാണ്. അല്ലാഹുവിന്റെ ശക്തിയെ ദ്യോതിപ്പിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്ന മറ്റുചില പദങ്ങളാണ് ഖവിയ്യ് (ശക്തിയുടെ പാരമ്യത്തിലുള്ളവന്‍ അഥവാ ഒരിക്കലും ദൗര്‍ബല്യം പിടികൂടാത്തവന്‍), മതീന്‍ (അതിശക്തന്‍), അദ്വീം (മഹാന്‍) എന്നിവ.

Feedback