Skip to main content

അല്‍ ഖറദാഗി

അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയുടെ അധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമാണ് ഷെയ്ഖ് അലി മുഹ്‌യുദ്ദീന്‍ അല്‍ ഖറദാഗി. ഖറദാഗി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 

1949-ല്‍ ഇറാഖിലെ സുലൈമാനിയ ഗവര്‍ണറേറ്റിലെ ഖറദാഗില്‍ ജനിച്ചു. ബാഗ്ദാദില്‍ ഇസ്‌ലാമിക നിയമം പഠിച്ച ശേഷം അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് താരതമ്യ നിയമശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1980ല്‍ ശരീഅത്തിലും നിയമത്തിലും ഡോക്ടറേറ്റും നേടി. ഇസ്‌ലാമിക നിയമശാസ്ത്ര തത്വങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. 

Al al qaradaghi

അന്താരാഷ്ട്ര പണ്ഡിതസഭയുടെ അധ്യക്ഷസ്ഥാനത്തിനു പുറമെ, ഖത്തര്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സിന്റെ (IUMS) സെക്രട്ടറി ജനറലായി 2010 മുതല്‍ സേവനമനുഷ്ഠിച്ചു വരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസര്‍ച്ചിന്റെ വൈസ് പ്രസിഡന്റ്, കുര്‍ദിസ്ഥാനിലെ ഹ്യൂമന്‍ ഡെവലപ്‌മെന്‍്‌റ് യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍, ശരീഅഃ സൂപ്പര്‍വൈസറി ബോര്‍ഡിന്റെ പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് അംഗം എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ പദവികള്‍ അദ്ദേഹം വഹിക്കുന്നുണ്ട്. 

30 ലധികം പുസ്തകങ്ങളും 100 അക്കാദമിക് പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഖത്തര്‍ സ്‌റ്റേറ്റ് ഇസ്‌ലാമിക താരതമ്യ നിയമശാസ്ത്രത്തില്‍ സ്‌റ്റേറ്റ് ഇന്റസന്‍്‌റീവ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ റഷ്യയിലെ മത ഭരണകൂടത്തിന്റെയും കൗണ്‍സില്‍ ഓഫ് മുഫ്തിസിന്റെയും മെഡല്‍ ഓഫ് പ്രൈഡും ലഭിച്ചു.

2004ല്‍ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവി സ്ഥാപിച്ച, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പണ്ഡിതസഭയാണ് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭ (International Union of Muslim Scholars). ഷെയ്ഖ് യൂസുഫുല്‍ ഖറദാവിയായിരുന്നു പണ്ഡിതസഭയുടെ അധ്യക്ഷ സ്ഥാനത്ത് മുമ്പുണ്ടായിരുന്നത്. 
 

Feedback