Skip to main content

മുഹമ്മദ് ബ്‌നു മുന്‍ജിദ്

സുഊദി അറേബ്യയിലെ ആദ്യ ഇസ്‌ലാമിക വെബ്‌സൈറ്റായ islamqa.infoയുടെ സ്ഥാപകന്‍ എന്ന നിലയിലാണ് മുഹമ്മദ് ബ്‌നു മുന്‍ജിദ് അറിയപ്പെടുന്നത്. പ്രഗത്ഭനായ ഇസ്‌ലാമിക പണ്ഡിതന്‍, പ്രസംഗകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 

1960ല്‍ സിറിയയിലെ അലിപ്പോയിലാണ് ജനനം. പിന്നീട് സുഊദി അറേബ്യയിലേക്ക് പോയി. ദഹ്‌റാനിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റില്‍ ബാച്ചിലര്‍ ബിരുദം നേടി. അബ്ദുല്‍ അസീസ് ഇബ്‌ന് ബാസ്, മുഹമ്മദ് ഇബ്‌നു ഉസൈമീന്‍, അബ്ദുല്ല ഇബ്‌ന് ജിബ്‌രീന്‍, സാലിഹുല്‍ ഫൗസാന്‍, അബ്ദുല്‍ റഹ്മാനുല്‍ ബറാക് തുടങ്ങിയ പണ്ഡിതരുടെ  കീഴിലാണ്  അദ്ദേഹം പഠിച്ചത്. സുഊദിയിലെ അല്‍കോബാറിലെ ഉമര്‍ ഇബ്‌നുല്‍ അബ്ദുല്‍ അസീസ് പള്ളിയിലെ ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

1996ലാണ് islamqa.info എന്ന വെബ്‌സൈറ്റ് അദ്ദേഹം നിര്‍മിക്കുന്നത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അതിന് പ്രമാണബദ്ധമായ ഉത്തരങ്ങളും ഉള്‍പ്പെടുന്നതാണ് വെബ്‌സൈറ്റ്. സ്വതന്ത്രമായ ഫത്‌വ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് 2005 മുതല്‍ 2010 വരെ ഈ വെബ്‌സൈറ്റിന് സുഊദി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.  സുഊദി ഭരണകൂടത്തിന് കീഴിലുള്ള മുതിര്‍ന്ന പണ്ഡിതന്‍മാരുടെ കൗണ്‍സിലിനാണ് ഫത്‌വ പുറപ്പെടുവിക്കാനുള്ള പൂര്‍ണ അധികാരമെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഭരണകൂടത്തിന്റെ നടപടി. 2010ല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഫത്‌വ പുറപ്പെടുവിക്കാന്‍ അവര്‍ അനുമതി നല്‍കുകയും ചെയ്തു. സമകാലിക ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാമിക വെബ്‌സൈറ്റായി മുന്‍ജിദിന്റെ islamqa.info യെ 2015ല്‍ അലക്‌സാ.കോം തെരഞ്ഞെടുത്തിരുന്നു.

കൃതികള്‍:

Koonu‘ala al-KhayrA‘waanan (Cooperate in doing good)
The Muslim Home - 40 Recommendations
33 Ways of Developing Khushoo in prayer
The Prophet’s Methods for Correcting People’s Mistakes
70 Matters Related to Fasting
Dealing with Worries and Stress
Disallowed Matters
Prohibitions that are taken too lightly
What you should do in the following situations
Weakness of Faith
Means of Steadfastness: Standing Firm in Islam
I Want to Repent, But…
Problems and Solutions
Siraa‘ma‘a ash-Shahawaat (Fighting Whims and Desires)


 

Feedback