Skip to main content

മുഹമ്മദ് ഇദ്‌രീസ് ദാഹിരി

നഖ്ശബന്ദി മുജാദിദ് സൂഫി അനുയായിയായ മുഹമ്മദ് ഇദ്‌രീസ് ദാഹിരി, ഇസ്‌ലാമിക പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, കവി, ഗവേഷകന്‍ എന്നീ മേഖലകളില്‍ വിശ്രുതനാണ്. 

1947 സെപ്തംബര്‍ 17ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഖാസിയാഹ്മദ് എന്ന സ്ഥലത്ത് ജനിച്ചു. സിന്ധ് ഭാഷയിലാണ് അദ്ദേഹം കൂടുതല്‍ പ്രസംഗങ്ങള്‍ നടത്തിയതെങ്കിലും ഉര്‍ദുവിലും പ്രാവീണ്യം നേടിയിരുന്നു. സിന്ധ് ഭാഷയിലെഴുതിയ അദ്ദേഹത്തിന്റെ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷ വളരെ പ്രശസ്തമാണ്. എട്ടു വാല്യങ്ങളിലായി സിന്ധ് ഭാഷയില്‍ എഴുതപ്പെട്ട ഖുര്‍ആനിന്റെ ഏക സമ്പൂര്‍ണ പരിഭാഷയായി അത് ഇപ്പോഴും നിലനില്‍ക്കുന്നു.

സിന്ധ് ഭാഷയിലാണ് അദ്ദേഹം കൂടുതല്‍ രചനകളും നടത്തിയിട്ടുള്ളത്. പ്രവാചകനെക്കുറിച്ചും സൂഫി വര്യനായ ഹസ്രത്ത് ഖ്വാജ മുഹമ്മദ് താഹിറിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ  കൃതികള്‍ ഏറെ പ്രശസ്തമാണ്. ഫിഖ്ഹ് (ഹനഫി), തസ്വവ്വുഫ്, ആത്മകഥ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അല്ലാമാ മക്തൂം മുഹമ്മദ് ഹാഷിം തത്‌വി, ശെയ്ഖ് അബുല്‍ ഹസന്‍ ദാഹിരി തുടങ്ങിയ സിന്ധ് പണ്ഡിതന്‍മാരുടെ പുസ്തകങ്ങള്‍ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മറ്റു ഗ്രന്ഥങ്ങള്‍:


1.  Faza'il-e-Miswak 
2. Iden Ja Fazail Aen Masail 
3. Juma Ja Fazail Aen Masail
4.  Karamat Imam Rabbani, contains miracles of Imam Rabbani
5. Ad-Dolat al-Kubra (Urdu), Sharah Asma-ul-Husna
6. Thubut Khatm-e-Nabuwwat (Sindhi)

Feedback