Skip to main content

മുഫ്തി മുഹമ്മദ് ഇസ്മയില്‍ മെന്‍ക്

സിംബാബ്‌വെ പൗരനായ മുസ്‌ലിം പണ്ഡിതന്‍, പ്രസംഗകന്‍. മുഫ്തി മെന്‍ക് എന്ന പേരിലും അറിയപ്പെടുന്നു. സിംബാബ്‌വെയിലെ ഹാരാരെയിലാണ് ജനനം. ഹരാരെയില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മദീന മുനവ്വറ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅത്ത് നിയമത്തില്‍ ബിരുദം നേടി. ഇന്ത്യയിലെ ശരീഅത്ത് നിയമങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിരുന്നു. ദാറുല്‍ ഉലൂമിലെ ഡയരക്ടറായിരുന്നു അദ്ദേഹം. 

മുസ്‌ലിംകള്‍ക്കിടയിലും അമുസ്‌ലിംകള്‍ക്കിടയിലും അറിയപ്പെടുന്ന പ്രസംഗകനും വ്യക്തിത്വ രൂപീകരണ വിദഗ്ധനുമാണ്. സിംബാബ്‌വെയിലെ 'മജ്‌ലിസുല്‍ ഉലമാ' എന്നറിയപ്പെടുന്ന ഫത്‌വ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണ് അദ്ദേഹം. ഹരാരെയിലെ മസ്ജിദുല്‍ ഫലാഹിന്റെ ഇമാമും അദ്ദേഹമാണ്. ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രചാരണത്തിനായി നിരന്തരം പ്രയത്‌നിക്കുന്ന പണ്ഡിതനാണ് മെന്‍ക്. പ്രതിഫലം പറ്റാതെയാണ് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ച് പ്രസംഗങ്ങളും ക്ലാസുകളും നടത്തുന്നത്.

ഇസ്‌ലാമിക വിഷയത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.  2016ല്‍ ഫിലിപ്പൈന്‍സിലെ ആള്‍ഡേര്‍സ്‌ഗേറ്റ് കോളജ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 2015ല്‍  അവാര്‍ഡ്, സാമൂഹ്യ പ്രവര്‍ത്തനത്തിന് സോഷ്യല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

Feedback