Skip to main content

ഡോ.അബൂ അമീനാ ബിലാല്‍ ഫിലിപ്‌സ്

കാനഡയില്‍ വാന്‍കൂവറിലെ സൈമണ്‍ ഫ്രേസിയര്‍ സര്‍വ്വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ, സംഗീത പരിപാടികളിലും നിശാക്ലബ്ബുകളിലും ഗിറ്റാര്‍ വായിച്ചിരുന്ന, സ്റ്റേജുകളെ പ്രകമ്പനം കൊള്ളിച്ചിരുന്ന സബാഹിന്റെ ജിമ്മി ഹെന്‍ഡ്രിക്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഡെന്നിസ് ബ്രാഡ്‌ലി ഫിലിപ്‌സ് ആണ് ഇന്ന് ലോകം അറിയുന്ന ഡോ. അബു അമീന ബിലാല്‍ ഫിലിപ്‌സ് എന്ന ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതനായി മാറിയത്.

ആഫ്രിക്കന്‍ രാജ്യമായ ജമൈക്കയിലാണ് ജനിച്ചത്, വളര്‍ന്നത് കാനഡയിലും. 1972ലാണ് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുന്നത്. ആറു മാസത്തോളം പഠനവും ചര്‍ച്ചയും നടത്തിയ ശേഷമാണ് 1972ല്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതെന്ന് ബിലാല്‍ ഫിലിപ്‌സ് പറയുന്നു. 1979ല്‍ മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക വിഷയത്തില്‍ ബി എ ബിരുദം നേടി. 1985ല്‍ റിയാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബ്രിട്ടനിലെ വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.  പത്ത് വര്‍ഷത്തോളം റിയാദിലെ ഒരു സ്വകാര്യ കോളജില്‍ അധ്യാപകനായി സേവനം ചെയ്തു. 2013 മുതല്‍ ഫിലിപ്പൈന്‍സിലെ കൊട്ടാബെട്ടോയിലുള്ള ഷെരിഫ് കാബുന്‍സ്വാന്‍  ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക വിഷയത്തില്‍ എം എഡ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുകയാണദ്ദേഹം.

യു എ ഇയില്‍ 1994ല്‍ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചു. ഷാര്‍ജയിലെ ദാറുല്‍ ഫതാഹ് ഇസ്‌ലാമിക് പ്രസ്സില്‍ വിദേശഭാഷാ വിഭാഗം സ്ഥാപിച്ചത് ബിലാല്‍ ഫിലിപ്‌സാണ്. സ്വന്തം കുടുംബത്തില്‍ നിന്നുള്‍പ്പെടെ, ഇസ്‌ലാമിനെക്കുറിച്ച് ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാവുന്ന രചനകളുടെ അഭാവം പരിഹരിക്കാനാണ് ബിലാല്‍ ഫിലിപ്‌സ് പുസ്തക രചനയിലേക്ക് തിരിയുന്നത്. ആദ്യ പുസ്തകം 'ഇസ്‌ലാമിലെ ബഹുഭാര്യത്വം' ആണ്. 

ഇബ്‌നുതൈമിയ്യയുടെ എസ്സെ ഓഫ് ജിന്ന്, പിശാചിന്റെ വഞ്ചന (ദി ഡെവിള്‍ ഡിസപ്ഷന്‍), ഹസ്ത ലിഖിതങ്ങളിലെ കൈയെഴുത്ത് ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മികച്ച ഇസ്‌ലാമിക പ്രസംഗകനായി അദ്ദേഹം പീസ് ടിവിയില്‍ ഇസ്‌ലാമിക ദൈവശാസ്ത്ര വിഷയത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഖത്തറിലെ ഇസ്‌ലാമിക ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ബിലാല്‍ ഫിലിപ്‌സ് ആണ്. ഇസ്‌ലാം എന്താണെന്ന് സാധാരണക്കാരന് എളുപ്പത്തില്‍ മനസിലാക്കാന്‍ വേണ്ടി www.BilalPhilips.com  എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.  

ഗ്രന്ഥങ്ങള്‍

•    The Purpose of Creation , Islamic Book Services
•    The True Religion Of God, Islamic Book Services
•    The Fundamentals of TAWHEED (Islamic Monotheism) International Islamic Publishing House
•    The Evolution of Fiqh (Islamic Law & The Madh-habs) International Islamic Publishing House (Edited by Bradley Philips)
•    Usool Al Hadeeth (The Methodology of Hadith Evaluation) International Islamic Publishing House
•    Usool at-Tafseer (The Methodology of Qur'anic Interpretation) International Islamic Publishing House
•    Tafseer Surah al-Hujurat , International Islamic Publishing House
•    The Clash of Civilisations, Al-Hidaayah Publishing & Ditsribution
•    True Message of Jesus Christ, Islamic Book Services 2006
•    Purpose of Creation, 84pp, Islamic Book Services 2002
•    Funeral Rites in Islam, International Islamic Publishing Hous]
•    Polygamy in Islam, Islamic Book Services
•    Islamic Studies, Al-Basheer 2002
•    Islamic Studies: Book 1, International Islamic Publishing House
•    Islamic Studies: Book 2, International Islamic Publishing House
•    Islamic Studies: Book 3, International Islamic Publishing House
•    Islamic Studies: Book 4, International Islamic Publishing House
•    Arabic Grammar Made Esay: Book 1, A.S. Noordeen
•    Arabic Reading & Writing Made Esay, A.S. Noordeen
•    Salvation through Repentance, International Islamic Publishing House
•    Dream Interpretation According to the Qur'an and Sunnah, Islamic Book Service
•    The Possession of Izzan, Dakwah Corner Bookstore
•    The Exorcist Tradition In Islam, Al-Hidaayah Publishing & Ditsribution 

Feedback