Skip to main content

അബൂല്ലാഹിബ്‌നു റവാഹ(റ)

വാളിന്റെ മൂര്‍ച്ചയേക്കാള്‍ ശക്തമായ വാക്കുകള്‍കൊണ്ട് കവിത രചിച്ച പ്രസിദ്ധനായിരുന്നു അബൂല്ലാഹിബ്‌നു റവാഹ.

തന്റെ എഴുത്തും കവിതയും ഇസ്‌ലാമിക സേവനത്തിന് വിനിയോഗിച്ചു. പ്രവാചകന്‍ ഇദ്ദേഹത്തിന്റെ കവിത ഏറെ ഇഷ്ടപ്പെട്ടിരുന്നു. 'കവികളെ ദുര്‍മാര്‍ഗികള്‍ പിന്തുടരുന്നു' എന്ന ഖുര്‍ആന്‍ വാക്യം അബ്ദുല്ലാഹിബ്‌നുറവാഹയെ ദു:ഖിപ്പിച്ചെങ്കിലും 'വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ അധികം സ്മരിക്കുകയും മര്‍ദനങ്ങള്‍ക്കിരയായ ശേഷം വിജയം വരിക്കുകയും ചെയ്ത കവികളെ ഇതില്‍ നിന്നൊഴിവാക്കി' വിശുദ്ധ വാക്യം അവതരിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷമാവുകയും ചെയ്തു.
മുഅ്ത യുദ്ധത്തില്‍ സൈദുബ്‌നുഹാരിസക്കും ജഅ്ഫറുബ്‌നു അബീത്വാലിബിനും ശേഷം മൂന്നാമത്തെ പടനായകനായിരുന്നു. പാപമോചനവും ജീവന്‍ അപഹരിക്കത്തക്കവിധം വെട്ടും കുത്തുമാണ് ഞാന്‍ അല്ലാഹിവനോട് ചോദിക്കുന്നത്. 'എന്റെ മൃതദേഹം കാണുന്നവരൊക്കെ ഞാന്‍ അല്ലാഹു അനുഗ്രഹിച്ച ഒരു പോരാളിയാണെന്ന് പറയണം' എന്ന് യുദ്ധത്തിന് പുറപ്പെടുന്ന വേളയില്‍ അബ്ദുല്ലാഹിബ്‌നുറവാഹ എന്ന കവി പാടിയിരുന്നു. 


പൂര്‍ണസജ്ജീകരണങ്ങളോടെ നിരന്ന റോമന്‍ സൈന്യത്തെ നേരിടുന്നതില്‍ ആശങ്കാകുലമായ മുസ്‌ലിം സൈന്യത്തോട് അബ്ദുല്ലാഹിബ്‌നുറവാഹ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. 'സഹപ്രവര്‍ത്തകരേ, അംഗസംഖ്യ കൊണ്ടോ ശക്തി കൊണ്ടോ അല്ല ശത്രുക്കളോട് നാം പോരാടുന്നത്. നമ്മുടെ അന്തസ്സുറ്റ ഈ മതമാണ് നമ്മുടെ ശക്തി. അതുകൊണ്ട് സംശയിച്ചു നില്‍ക്കാതെ പുറപ്പെടൂ. രണ്ടില്‍ ഒരു നേട്ടം സുനിശ്ചിതമാണ്. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ വീരമരണം. ഈ വാക്കുകള്‍ മുസ്‌ലിംകള്‍ക്ക് ആവേശമായി.


തന്റെ ഇംഗിതം പോലെ മുഅ്ത യുദ്ധത്തില്‍ ധീരമായി പോരാടി ഇബ്‌നു റവാഹ രക്തസാക്ഷിയായി.
 

Feedback