Skip to main content

എ മുഹമ്മദ് കുഞ്ഞി മൗലവി

മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയും നവോത്ഥാനവും മുഖ്യ പ്രമേയമായെടുത്ത് വക്കം മൗലവി 'മുസ്‌ലിം' മാസിക പ്രസിദ്ധീകരണം ആരംഭിച്ചതോടെ അതിന്റെ മുഖ്യലേഖകരില്‍ ഒരാളായി മുഹമ്മദ് കുഞ്ഞി മൗലവി. 'മുസ്‌ലി'മിന്റെ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു.


ആദ്യ കാലത്ത് സ്വദേശാഭിമാനി പ്രസില്‍ നിന്നായിരുന്നു 'മുസ്‌ലിം' മാസിക അച്ചടിച്ചിരുന്നത്. രാമകൃഷ്ണപിള്ളയുടെ നിയമപഠന സൗകര്യത്തിന് വേണ്ടി സ്വദേശാഭിമാനി പ്രസ് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ആറ്റിങ്ങല്‍ എസ് ആര്‍ വി പ്രസില്‍ നിന്ന് അച്ചടിച്ച് വക്കത്തു നിന്ന് പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിതമായി. 1916ല്‍ അവസാനം വരെ നഷ്ടം സഹിച്ചു കൊണ്ടാണെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കി 'മുസ്‌ലിം' മാസിക രൂപത്തില്‍ നിലനിന്നു. 1917 ജനുവരിയോട് കൂടി 'മുസ്‌ലിം' പ്രതി വാരികയായി നടത്തുന്നതിനുള്ള ചുമതല വക്കം മൗലവി മുഹമ്മദ് കുഞ്ഞു മൗലവിക്ക് നല്‍കി. അങ്ങനെ ഒരു വര്‍ഷത്തോളം പ്രതിവാരികയായി 'മുസ്‌ലിം' വക്കത്തു നിന്ന് പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ പി എസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയെന്ന ഒരു പ്രസിദ്ധീകരണശാല ആലപ്പുഴയില്‍ സ്ഥാപിച്ചു. ഈ കമ്പനിയുടെ മുഖപത്രമായി 1917 അവസാനം മുതല്‍ അദ്ദേഹത്തിന്റെ പത്രാധിപത്യതിലും മേല്‍നോട്ടത്തിലും 'മുസ്‌ലിം' ആലപ്പുഴില്‍ നിന്ന് പ്രസിദ്ധീകരിച്ചു. 1920 വരെ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിനു കീഴില്‍ വാരിക മുടങ്ങാതെ നടന്നു.


വര്‍ക്കലക്ക് പടിഞ്ഞാറു ഭാഗത്തുള്ള അയിരൂര്‍ കായപ്പുരത്ത് എന്ന് പേരുള്ള മുസ്‌ലിം കുടുംബത്തിലാണ് മുഹമ്മദ് കുഞ്ഞു മൗലവിയുടെ ജനനം. എഴുത്താശാന്‍മാരില്‍ നിന്ന് ്രപാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ദര്‍സ് പഠനം ആരംഭിച്ചു. മലബാറിലെ പ്രസിദ്ധരായ പണ്ഡിതന്‍മാരില്‍ നിന്ന് ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് (കര്‍മശാസ്്രതം), മന്തിഖ് (തര്‍ക്കശാസ്ത്രം), ഇല്‍മുല്‍ കലാം (ദൈവ ശാസ്ത്രം) എന്നിവ അഭ്യസിച്ചു. 1901 ല്‍ അദ്ദേഹതിന്റെ സഹോദരിയെ വക്കം മൗലവി വിവാഹം കഴിച്ചതോടുകൂടി മുഹമ്മദ് കുഞ്ഞി മൗലവി അവരുടെ കൂടെ താമസിക്കുക പതിവാക്കി. 


പത്രപാരായണത്തിലും പുസ്തക വായനയിലും ഏറെ തല്‍പരനായ അദ്ദേഹത്തിനു അതിനുള്ള സര്‍വ സാഹചര്യങ്ങളും ഈ ബന്ധത്തിലൂടെ സംജാതമായി. 1905ല്‍ വക്കം മൗലവി 'സ്വദേശാഭമാനി' ആരംഭിച്ചതോടെ പ്രത്രപവര്‍ത്തന രംഗവുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി. ഈ ബന്ധം എഴുത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രചോദനമായി. മുസ്‌ലിം സമുദായത്തേയും നാടിനേയും ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ 'സ്വദേശാഭിമാനി'യില്‍ എഴുതുവാന്‍ തുടങ്ങി. 


ഖിലാഫത്ത് പത്രിക


അലീസഹോദരന്‍മാരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിലുടനീളം കൊടുങ്കാറ്റു പോലെ വ്യാപകമായി കൊണ്ടിരിക്കുന്ന അവസരത്തില്‍ മുഹമ്മദ് കുഞ്ഞി മൗലവിയും അതില്‍ ആകൃഷ്ടനായി. 1920 അന്ത്യത്തില്‍ 'ഖിലാഫത്ത് പ്രതിക' എന്ന പേരില്‍ വക്കത്തു നിന്നും ഒരു മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഖിലാഫത്ത് ്രപസ്ഥാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ലേഖനങ്ങളും പ്രതത്തെ ഏെറ ശ്രദ്ധേയമാക്കി. കേരളത്തിലുട നീളം പ്രതികയുടെ പ്രചാരം വര്‍ദ്ധിച്ചു.


കോണ്‍ഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനത്തില്‍ വക്കം മൗലവിയോടൊപ്പം മുഹമ്മദ് കുഞ്ഞ് മൗലവിയും പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 1924ല്‍ അദ്ദേഹം ആലപ്പൂഴയില്‍ നിന്നും വക്കത്തേക്ക് താമസം മാറ്റി. തുടര്‍ന്ന് സുഹൃത്തുക്കളുടെയും മറ്റും പ്രേരണയാല്‍ ആറ്റിങ്ങലില്‍ ഗവ. ഹൈസ്‌കൂളില്‍ അറബി പണ്ഡിറ്റായി ജോലിയില്‍ പ്രവേശിച്ചു. 1933 വരെ ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായി തുടര്‍ന്നു. സര്‍വീസിലിരിക്കുമ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു.


ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം വീണ്ടും പ്രത്രപവര്‍ത്തന രംഗത്ത് സജീവമായി. 1940 ജനുവരിയില്‍ 'അല്‍മനാര്‍' എന്ന പേരില്‍ ഒരു ദ്വൈവാരിക ചിറയിന്‍ കീഴില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രതാധിപത്യത്തില്‍ പുറത്തിറങ്ങി. വക്കത്ത് നിന്ന് ചിറയിന്‍കീഴിലേക്ക് താമസം മാറ്റിയത് ഇക്കാലത്താണ്. പ്രമുഖരുടെ ലേഖനങ്ങളാല്‍ സമ്പന്നമായിരുന്ന വാരിക ഏതാനും ലക്കങ്ങള്‍ക്കു ശേഷം സാമ്പത്തിക പ്രതിസന്ധിയാല്‍ നിലച്ചു പോയി. തദാനന്തരം പ്രമുഖ മുസ്‌ലിം പ്രസിദ്ധീകരണങ്ങളായ കേരള ചന്ദ്രിക, ഐക്യം യുവലോകം, മുസ്‌ലിം പ്രതം, രസികന്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ ചിലത് ആശയ സംഘട്ടനവും സംവാദ കോലാഹലങ്ങളും സൃഷ്ടിക്കുകയുണ്ടായി. ശോചനീയാവസ്ഥയില്‍ നിന്നും സമൂഹത്തെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് പുരോഗമിപ്പിക്കുകയായിരുന്നു എഴുത്തിന്റെ ലക്ഷ്യം. നേതൃ സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന സമൂഹത്തെ പിറകോട്ട് നയിക്കുന്ന പലരേയും ഇതെല്ലാം അസ്വസ്ഥപ്പെടുത്തുക സ്വാഭാവികം.


'മുസ്‌ലിയാരും മൗലവിയും ഒരു പുതിയ വെളിച്ചത്തില്‍'


 കേരള മുസ്‌ലിം മജ്‌ലിസ്, സ്‌റ്റേറ്റു മുസ്‌ലിം ലീഗ് മുതലായ സംസ്ഥാന തല സംഘടനകളിലും അദ്ദേഹം ഔദ്യോഗക ഭാരവാഹിയായിരുന്നു മുഹമ്മദ് കുഞ്ഞി മൗലവി. കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ പല സമിതികളിലും വാര്‍ഷിക സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. ധാരാളം എഴുതിയിട്ടുണ്ടെങ്കിലും ്രഗന്ഥമായി പ്രസിദ്ധീകരിച്ചത് 1956ല്‍ പ്രസിദ്ധീകൃതമായ 'മുസ്‌ലിയാരും മൗലവിയും ഒരു പുതിയ വെളിച്ചത്തില്‍' എന്ന  ഗ്രന്ഥമാണ്. കേരള മുസ്‌ലിംകളില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ തൗഹീദ്, ശിര്‍ക്ക്, ബിദ്അത്ത് മുതലായവയെ കുറിച്ച് വിവാദ രീതിയില്‍ എഴുതിയ  ഗ്രന്ഥമാണത്. ഉദ്യോഗ കാലത്തിനിടയിലും അതില്‍ നിന്ന് വിരമിച്ച ശേഷവും വക്കം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ചിറയിന്‍ കീഴ് താലൂക്ക് മുസ്‌ലിം സമാജം', നിലക്കാമുക്ക് 'ഇസ്‌ലാം ധര്‍മ പരിപാലന സംഘം', ചിറയിന്‍ കീഴ് 'ജമാഅത്തെ ഇര്‍ശാദ്' എന്നീ മുസ്‌ലിം കൂട്ടായ്മകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. മ്രദാസ് മുഹമ്മദന്‍സ് കോളജ് ലക്ചറര്‍ ആയിരുന്ന എം.എ. അബ്ദുല്‍ ഖാദിര്‍ മൗലവി  സഹോദരനാണ്.


1958 സപ്തംബര്‍ ഒമ്പതിന് രാ്രതി 3.30ന് തന്റെ 75ാം വയസില്‍ മരണം.

Feedback