Skip to main content

കരുവള്ളി മുഹമ്മദ് മൗലവി

വിദ്യാഭ്യാസ പ്രവര്‍ത്തനം ഒരു സപര്യയാക്കിയ ജീവിതമായിരുന്നു കരുവള്ളി മുഹമ്മദ് മൗലവിയുടേത്. അറബി അധ്യാപകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അദ്ദേഹം അവ നേടിയെടുക്കുന്നതിന് തുടക്കമിടുകയും ചെയ്തു.

1918 ല്‍ മലപ്പുറം ജില്ലയിലെ വക്കരപ്പിരവിനടുത്ത കരിഞ്ചാപാടിയിലാണ് ഇദ്ദേഹം ജനിച്ചത്. നാട്ടില്‍ നിന്നുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മൗലവി കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ അരുമശിഷ്യനായിരുന്നു. ശേഷം ഉമറാബാദില്‍ പഠിക്കുന്ന സമയത്താണ് മൗലവിയില്‍ പുത്രഗമന ചിന്തയും, നവോത്ഥാന മുന്നേറ്റവും അറബി ഭാഷാതാല്പര്യവും പ്രകടമാവുന്നത്. അറബിയില്‍ മികച്ച പ്രാവീണ്യം നേടിയ അദ്ദേഹം പിന്നീട് കൂടുതലും പ്രവര്‍ത്തിച്ചത് അറബി ഭാഷക് വേണ്ടിയായിരുന്നു.

1942 ല്‍ തന്റെ 24-ാമത്തെ വയസ്സില്‍ മൗലവി തന്റെ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നുള്ള ജീവിതം അറബി ഭാഷക്കും അറബി അധ്യാപകര്‍ക്കും വേണ്ടിയുള്ളതായിരുന്നു. തുടക്കത്തില്‍ ഏകനായിരുന്നു പ്രവര്‍ത്തിപഥത്തില്‍ എങ്കിലും പിന്നീട് അറബിക് പണ്ഡിറ്റ് യൂണിയന്റെയും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെയും അമരത്തിരുന്ന അദ്ദേഹം വലിയ സംഘബലത്തോടുകൂടി തന്നെ നിരവധി നിവേദനങ്ങള്‍ കൈമാറിയ പലതും അധ്യാപക സമൂഹത്തിന്റെ നിലനില്പിനും വളര്‍ച്ചക്കും വേണ്ടിയുള്ളതായിരുന്നു.

അറബിക് വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനര്‍,  കെ.എ.ടി.എഫ് സ്ഥാപകന്‍, മെമ്പര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അറബി-ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സലഫി യൂണിവേഴ്‌സിറ്റി സെക്കന്റ് മെമ്പര്‍,     എം.എസ്.എസ് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

നിരവധി സ്ഥാനങ്ങള്‍ വഹിച്ച കരുവള്ളി മുഹമ്മദ് മൗലവി 1962ല്‍ ഉത്തര മേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്ടസ്‌പെക്ടറായി. 1974ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മൗലവി 2018 ജൂലൈ 19 വ്യാഴാഴ്ച അന്തരിച്ചു.

 
 

Feedback