Skip to main content

എം. ആലിക്കുട്ടി മൗലവി

മദനിമാരുടെ പ്രധാനപ്പെട്ട ഗുരുഭൂതനായിരുന്നു കൊടിയത്തൂര്‍ സ്വദേശിയും പിന്നീട് പുളിക്കല്‍ സ്ഥിരമാക്കുകയും ചെയ്ത എം.ആലിക്കുട്ടി മൗലവി. ദര്‍സ് പഠനത്തിനു ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് എം.എഫ്.ബിയും തുടര്‍ന്ന് അഫ്ദലുല്‍ ഉലമയും കരസ്ഥമാക്കി. വാഴക്കാട് ദാറുല്‍ ഉലൂമില്‍ എം.സി.സിയുടെ കീഴില്‍ അധ്യാപകനായിരുന്നു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം സ്ഥാപിച്ചപ്പോള്‍ അവിടത്തേക്ക് മാറി. അതിപ്രശസ്തരായ നിരവധി പേരുടെ ഗുരുവാണ്. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തക സമിതി മെമ്പറും ഫത്‌വാ ബോര്‍ഡ് അംഗവുമായിരുന്നു. മദീനത്തുല്‍ ഉലൂം മാനേജിംഗ് കമ്മിറ്റിയിലും ഓര്‍ഫനേജ് കമ്മിറ്റിയിലും പദവികള്‍ അലങ്കരിച്ചു. സൂക്ഷ്മദൃക്കായ പണ്ഡിതനും അധ്യാപകനുമായിരുന്നു. 1984 ജൂലൈ 17 ന് നിര്യാതനായി.

Feedback